ബീവറേജ് ഔട്ട്‌ലെറ്റ്: പുഴ മലിനമാകും
പട്ടാമ്പി: തൃത്താല റോഡില്‍ ഇന്നലെ തുടങ്ങിയ ബീവറേജ് ഔട്ട് ലെറ്റ് നില നിന്നാല്‍ ഭാരതപ്പുഴ കൂടുതല്‍ മലിനപ്പെടും. ഔട്ട് ലെറ്റിന്നടുത്ത് തന്നെയാണ് ഭാരതപ്പുഴ. അതു കൊണ്ടു തന്നെ രാത്രി നേരം വിസ്തരിച്ചിരുന്ന് മദ്യം കഴിക്കാം എന്ന ഗുണവും ഇവിടെയുണ്ട്. പുഴ ഇപ്പോള്‍ തന്നെ മലിന്യം നിറഞ്ഞിരിക്കുകയാണ്.
ബീററേജില്‍നിന്ന് മറ്റും സാധനങ്ങള്‍ വാങ്ങി എത്തുന്നവര്‍ പുഴയിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയാല്‍ പുഴ നിറയെ കുപ്പികളും, പ്ലാസ്റ്റിക് ബോട്ടിലുകളും, കവറുകളുമൊക്കെ നിറയാന്‍ കാരണമാവും. കുപ്പിച്ചില്ലുകള്‍ കൂടി പുഴയില്‍ പരക്കാനും ഇടവരും. പുഴയില്‍ കുളിക്കാനും അലക്കാനുമൊക്കെ എത്തുന്ന സ്ത്രീകള്‍ക്കും ഇത് ദോഷകരമാണ്.
ഇവര്‍ക്കും ഭീഷണിയാവും പുഴവക്കത്തെ മദ്യവില്‍പന. ഇന്നലെ ഔട്ട് ലെറ്റ് തുറന്നതറിഞ്ഞ് നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരെ പിന്നീട് പൊലിസ് ഇടപെട്ട് മാറ്റുകയായിരുന്നു. ഹൈവേയില്‍നിന്ന് മാറ്റി ബീവറേജുകള്‍ സ്ഥാപിക്കണമെന്ന കോടതി വിധിയുടെ മറപിടിച്ചാണ് തൃത്താല റോഡിലേക്ക് ബീവറേജ് ഔട്ട് ലെറ്റ് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊപ്പത്തെ മറ്റൊരു പ്രദേശത്തേക്ക് ബീവറേജ് ഔട്ട് ലെറ്റ് മാറ്റാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് അവിടുത്തെ ജനങ്ങള്‍ സംഘടിച്ചിരുന്നു. ഇതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തൃത്താല റോഡിലേക്ക് മാറ്റിയത്. ഈ റോഡില്‍ വാഹനസഞ്ചാരം കുറവായതിനാല്‍ രാത്രി നേരങ്ങളില്‍ റോഡ് വക്കിലിരുന്നും മദ്യപിക്കാന്‍ സൗകര്യമാവും.
സ്വകാര്യ വ്യക്തിയുടെ സമ്മതത്തോടെ തുടങ്ങിയതിനാല്‍ മറ്റ് സ്വാധീനങ്ങളൊന്നും തന്നെ നടപ്പിലാവാന്‍ സാധ്യതയില്ല. അതു കൊണ്ടു തന്നെ ബീവറേജ് അത്ര പെട്ടെന്ന് മാറ്റാനും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഇതിനെതിരേ പ്രതികരിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം എന്നാണ് നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."