HOME
DETAILS

മോഷണം അരങ്ങേറിയത് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിന് സമാനം

  
backup
April 02 2017 | 18:04 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d

വാടാനപ്പള്ളി: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം നടത്തുന്നതിന് സമാനമാണ് തളിക്കുളത്ത് മോഷണം അരങ്ങേറിയതെന്ന് പൊലിസ്.
ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് തളിക്കുളത്തെ കവര്‍ച്ചയെന്നും പൊലിസ് കരുതുന്നു. കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ ഇരിങ്ങാലക്കുട എ.സി.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ റൂറല്‍ എസ്.പി എന്‍ വിജയകുമാര്‍ നിയോഗിച്ചു.
സംശയത്തെ തുടര്‍ന്ന് രണ്ട് പേരാണ് കവര്‍ച്ചാ സംഘം എത്തിയ ഇന്നോവ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടേ മുക്കാലോടെ അമൂല്യ ജ്വല്ലറിക്ക് സമീപം കിടന്നിരുന്ന ആംബുലന്‍സിന് മുന്‍പില്‍ ഇതേ ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് കാറിന്റെ നമ്പര്‍ നാട്ടുകാരില്‍ ഒരാള്‍ എഴുതി സൂക്ഷിച്ചു. ഈ സമയം കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് രാത്രി ഒമ്പതേ കാലോടെയാണ് കാറിലെത്തിയവര്‍ സ്ഥലം വിട്ടത്.
ജ്വല്ലറിയും പരിസരവും നിരീക്ഷണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലിസ് കരുതുന്നത്. പിന്നീട് കവര്‍ച്ചാ സംഘത്തെ നേരില്‍ കണ്ട ഇറച്ചി കച്ചവടക്കാരനാണ് കാറിന്റെ നമ്പര്‍ എഴുതി സൂക്ഷിച്ച മറ്റൊരാള്‍. ഇറച്ചി കച്ചവടക്കാരന് സംശയം ഉണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ പെരുമാറ്റം. ഇതിനിടെ ജ്വല്ലറി ഉടമയെ ഇറച്ചി വില്‍പ്പനക്കാരന്‍ സിറാജ് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ജ്വല്ലറിക്ക് അകത്തുനിന്ന് മൊബൈല്‍ ഫോണ്‍ മുഴങ്ങിയത് ഉടമ അകത്തുണ്ടെന്ന ധാരണക്കും ഇടവരുത്തി.
തളിക്കുളത്തിന് സമീപത്തുകൂടെ വലപ്പാട് പൊലിസ് പട്രോളിംഗ് നടത്തിയിരുന്നു. തമിഴ്‌നാട് ഉള്‍പ്പടെ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘമാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നതെന്ന് റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് കൊടുങ്ങലൂര്‍ ശ്രീനാരായണപുരത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു.
ഇന്നോവ കാറിലെത്തിയ സംഘം പുറകിലെ ജനല്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും സൈറണ്‍ മുഴങ്ങിയതോടെ രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ച നടത്താനെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ നിന്ന് പൊലിസിന് ലഭിച്ചിരുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. തളിക്കുളം അമൂല്യ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന നാല് കിലോ സ്വര്‍ണത്തില്‍ രണ്ട് കിലോ 800 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചാ സംഘം ലോക്കറിനകത്ത് കയറാത്തതാണ് എട്ട് ലക്ഷം രൂപയും, വെള്ളിയും നഷ്ടപ്പെടാതിരിക്കാന്‍ കാരണമായത്.
സംഘത്തിലുണ്ടായിരുന്നവര്‍ ബംഗാളി, മലയാളം ഭാഷ സംസാരിച്ചിരുന്നുവെന്ന് പറയുന്നു. ജ്വല്ലറിയിലെയും, മുകള്‍ നിലയിലുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെയും നിരീക്ഷണ കാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.
അതേസമയം എങ്ങണ്ടിയൂര്‍ എത്തായില്‍ മറ്റൊരു ജ്വല്ലറിയിലും മോഷണം നടന്നിട്ടുണ്ട്. എത്തായ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ആദിത്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപ മാത്രമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഒരു ഗ്രാം തങ്കത്തിന്റെ ആഭരണങ്ങള്‍ വില്‍ക്കുന്നതാണ് സ്ഥാപനം.
ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീട്ടില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. വീട് കുത്തിതുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ വാടാനപ്പള്ളി പൊലിസ് കേസെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago