HOME
DETAILS
MAL
പോളിയോ തുള്ളിമരുന്നിന്റെ രണ്ടാംഘട്ട വിതരണം നടന്നു
backup
April 02 2017 | 18:04 PM
കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നിന്റെ രണ്ടാംഘട്ട വിതരണം നടന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ നടന്ന പള്‍സ് പോളിയോ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരന് അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍ പനക്കല്‍, ഐ.എം.എ പ്രസിഡന്റ് ജോഷി തോമസ്, ആശുപത്രി ജീവനക്കാരും പങ്കെടുത്തു. കുന്നംകുളം താലൂക്ക് ആശുപത്രിയിലും ബസ്സ്റ്റാന്‍ഡിലും വൈകുന്നേരം അഞ്ചു മണി വരെ പോളിയോ വിതരണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."