ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു
തേത്തിപ്പലം: ചേളാരി ആലുങ്ങല്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കാലപ്പഴക്കം മൂലം കാലങ്ങളായി വിള്ളലേറ്റ് റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം മഴയില്‍ നിലംപൊത്തിയത്. മതിലിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ പല തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആവശ്യമായ നടപടി സ്വീകരിച്ചിരുന്നില്ല.
കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നിലനിന്നിരുന്ന മതില്‍ പൊളിച്ചു മാറ്റി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രഭാതം നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു. ആലുങ്ങല്‍ ജുമാ മസ്ജിദും മദ്‌റസയും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ യാത്ര ചെയ്യുന്ന റോഡിനോട് ചാരിയാണ് മതിലുള്ളത്. ആലുങ്ങലില്‍നിന്ന് പാണമ്പ്ര ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് ഒട്ടേറെ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. മതില്‍ തകര്‍ന്നു വീഴുന്ന സമയം സംഭവസ്ഥലത്ത് ആരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. മതില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."