അപകട ഭീഷണിയുയര്‍ത്തി വൈദ്യുതി പോസ്റ്റ്
കാസര്‍കോട്: പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് അപകട ഭീഷണിയുയര്‍ത്തുന്നു. തളങ്കര തെരുവത്താണ് അപകട ഭീഷണിയുയര്‍ത്തി പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലത്താണ് ഏതുസമയത്തും വീഴാറായ നിലയില്‍ പോസ്റ്റുള്ളത്.
കെ.എസ്.ഇ.ബിയുടെ പ്രധാന ലൈനുകളൊന്നും കടന്നുപോകുന്നില്ലെങ്കിലും സമീപത്തെ കടയിലേക്കും മറ്റുമുള്ള വൈദ്യുതി വയറുകള്‍ ഈ പോസ്റ്റിലൂടെയാണ് വലിച്ചിരിക്കുന്നത്.
കാലവര്‍ഷം കനക്കുന്നതോടെ ശക്തമായ കാറ്റുണ്ടായാല്‍ ഏതു സമയത്തും പോസ്റ്റ് നിലം പൊത്തുമെന്നും അതു വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് നാട്ടുകാരുടെ ഭയം.
എത്രയും പെട്ടെന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയോ എടുത്തുകളയുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."