കലാസാഹിത്യമത്സരങ്ങള്‍ സംഘടിപ്പിച്ചു
തൃശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിന്റെയും എഴുത്തരങ്ങ് സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായ കലാസാഹിത്യമത്സരങ്ങള്‍ പ്രിയാനന്ദനന്‍ ഉദ്ഘാടനം ചെയ്തു.
തയാറെടുപ്പുകള്‍ കൂടാതെയുള്ള എഴുത്തും വായനയും ആസ്വാദനവുമാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാവുന്നതെന്ന് പ്രിയാനന്ദനന്‍ പറഞ്ഞു. ഒരു പ്രദേശത്തിനും ആ ദേശത്തിന്റേതായ തനിമകളുണ്ട്. അത് കലയില്‍ പ്രതിഫലിക്കാതിരിക്കില്ല. പെരുവനം പൂരത്തിന്റെ താളമാണ് താന്‍ താളങ്ങളെക്കുറിച്ച് അന്വേഷിക്കാനിടയാക്കിയത്. നാടകവും ചലച്ചിത്രവും ചിത്രകലയുമെല്ലാം ദേശത്തനിമയില്‍നിന്നും ഉരുത്തിരിയേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.എം.എന്‍ വിനയകുമാര്‍ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍ ആമുഖപ്രഭാഷണം നടത്തി. ചിത്രരചനാ മത്സരം അനുജാത് സിന്ധു വിനയ്‌ലാല്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സി.ആര്‍ ദാസ് അധ്യക്ഷനായി. വി.എന്‍ അശോകന്‍ സ്വാഗതവും എം.വി ജോസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."