പരിസ്ഥിതി ദിനാഘോഷം കഴിഞ്ഞപ്പോള്‍ തൈകള്‍ ഉപേക്ഷിച്ചു
പനമരം: പരിസ്ഥിതി ദിനാഘോഷം പൊടിപൊടിച്ച് ആഘോഷിച്ചു. ആഘോഷം കഴിഞ്ഞപ്പോള്‍ ബാക്കി വന്ന ആയിരക്കണക്കിന് തൈകള്‍ സ്കൂള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.
പനമരം എല്‍.പി സ്കൂള്‍ മുറ്റത്താണ് തൈകള്‍ കൂട്ടിയിട്ടിരിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ പനമരത്തെ മുക്കിലും മൂലയിലും തൈ നടല്‍ തകൃതിയായിരുന്നു. റോഡ് വക്കിലും പുഴയോരത്തുമെല്ലാം തൈകള്‍ നട്ടു. സ്കൂള്‍ പരിസരത്തും തൈകള്‍ വിതരണമുണ്ടായിരുന്നു. മഹാഗണി, പുളി, കായല്‍ നെല്ലി തുടങ്ങിയ തൈകളാണ് സ്കൂള്‍ പരിസരത്ത് കുട്ടിയിട്ടിരിക്കുന്നത്. ബുധാഴ്ച സ്കൂള്‍ പ്രവൃത്തി ദിനമായതിനാല്‍ ഏതാനും തൈകള്‍ കുട്ടികള്‍ കൊണ്ടുപോയി. ബാക്കിയുള്ള തൈകളാണ് സ്കൂള്‍ പരിസരത്ത് ഉപേക്ഷിച്ചത്. പനമരം പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് തൈകള്‍ ഇറക്കിയത്. കൂടയിലാക്കി തൈകള്‍ മുളപ്പിച്ചെടുക്കാന്‍ ചെറുതല്ലാത്ത തുക ചെലവാണ്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തൈകള്‍ക്ക് ആയിരങ്ങള്‍ വിലവരുമെന്നാണ് പനമരത്തെ കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."