പാറാവുകാരിയെ അക്രമിച്ച് സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട പ്രതി പിടിയില്‍
കോതമംഗലം: പാറാവുകാരിയെ അക്രമിച്ച് പൊലിസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപെട്ട അനധികൃത മദ്യവില്‍പ്പനക്കാരനെ പൊലിസ് പിന്‍തുടര്‍ന്ന് പിടികൂടി. കോതമംലം സര്‍ക്കിള്‍ പരിധിയിലെ ഊന്നുകല്‍ പൊലിസ് സ്‌റ്റേഷനിലാണ് സംഭവം.പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിവന്നിരുന്ന നമ്പൂരികൂപ്പ് മോളേത്തുകുടി ജോണി(47)യാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതിയായ പൊലിസുകാരിയെ തള്ളിയിട്ട് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപെട്ടത്.
രാവിലെ 11 മണിയോടെയായിരുന്നു ജോണി രക്ഷപെട്ടത്. ഉടന്‍ പൊലിസ് ജാഗരൂകരായി. സമീപപ്രദേശങ്ങള്‍ അരിച്ചുപെറുക്കി. ഇതിനിടെ നമ്പൂരികൂപ്പിലെ ജോണിയുടെ വീട്ടിലും പൊലിസെത്തി. ഇവിടെ കുറച്ചുസമയം ചിലവഴിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ വനപ്രദേശത്ത് തിരച്ചില്‍ നടത്തിവീടിന് സമീപത്തുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലിസ് സംഘം ജോണിയെ പിടികൂടിയത്.
ശനിയാഴ്ച്ച പുലര്‍ച്ചെ തനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ എസ്.ഐ വേഷം മാറിയെത്തിയാണ് ജോണിയെ പിടികൂടിയത്. ഈ സമയം മുക്കാല്‍ കുപ്പിയോളം ബ്രാണ്ടിയും 1200 രൂപയും എസ്.ഐ ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു. നാളുകളായി ഇയാള്‍ കോതമംഗലത്തെ ബീവറേജസുകളില്‍ നിന്നും മദ്യം വാങ്ങിക്കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ ഇയാളെ തപ്പിയിറങ്ങിയത്. എസ്.ഐ പുറത്തുപോയ സമയത്തായിരുന്നു ജോണി സ്‌റ്റേഷനില്‍ നിന്നും രക്ഷപെട്ടത്.
എസ്.ഐ കോടതി ഡ്യൂട്ടിയിലും മറ്റ് പൊലിസുകാര്‍ കേസന്യോഷണത്തിന്റെ ഭാഗമായി പുറത്തായിരുന്നതിനാല്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരൂന്ന വനിതാ പൊലിസ് മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്.ഭക്ഷണം കഴിക്കാന്‍ കൈ കഴുകാനെന്ന വ്യാജേന പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ പൊലിസ് തടഞ്ഞെങ്കിലും അവരെ തള്ളി വീഴ്ത്തി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലിസിനെ ആക്രമിച്ച കേസിലും അനധികൃത മദ്യവില്‍പ്പന നടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."