അതിഥി തൊഴിലാളികളെ പ്രേരിപ്പിച്ച് റോഡിലിറക്കിയതായി റിപ്പോര്‍ട്ടില്‍ സൂചന
ചങ്ങനാശേരി: പായിപ്പാട്ടെ അതിഥി തൊഴിലാളികളെ കൂട്ടത്തോടെ തെരുവില്‍ ഇറക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. വര്‍ഗീയശക്തികളും തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകളും ഇതിനെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ സൂചന. ഇതുമായി ബന്ധപ്പെട്ട് 50 പേരെ പൊലിസ് ചോദ്യംചെയ്തു.
വിലക്കുകള്‍ ലംഘിച്ച് തൊഴിലാളികള്‍ സംഘടിച്ചെത്തിയ സംഭവം വിശദമായി അന്വേഷിക്കാന്‍ നിയോഗിച്ച 12 അംഗ പ്രത്യേക സംഘമാണ് വിവരങ്ങള്‍ കോട്ടയം എസ്.പിക്ക് കൈമാറിയത.് നാട്ടിലേക്ക് പോകാന്‍ വാഹനം ആവശ്യപ്പെട്ട് മാര്‍ച്ച് 29നാണ് പായിപ്പാട് മല്ലപ്പള്ളി തിരുവല്ല പ്രദേശത്തുള്ള മൂവായിരത്തില്‍പ്പരം തൊഴിലാളികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചത.് 28ന് ഡല്‍ഹിയിലും യുപിയിലും മറ്റ് സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ സംഘടിച്ചതായുള്ള വാര്‍ത്ത ഇവര്‍ക്ക് പ്രേരണയാകുകയും ചെയ്തു. ഭക്ഷണ,പാര്‍പ്പിട പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി പൊലിസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംബവത്തിനുശേഷം സര്‍ക്കാരിനു മേല്‍ പഴിചാരി മുതലെടുക്കാനും ചില വര്‍ഗീയ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പോലെ കൂട്ടമായി തെരുവിലിറങ്ങിയാലുടന്‍ പ്രശ്‌നം പരിഹാരം ഉണ്ടാകും എന്ന് ചില കെട്ടിട ഉടമകള്‍ തൊഴിലാളികളോട് പറഞ്ഞു. ഇതുസംബന്ധിച്ച സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ തൊഴിലാളികളുടേതായി പ്രചരിച്ചു. ചില വര്‍ഗീയ സംഘടനാ നേതാക്കളും ഇവരെ ഇളക്കിവിട്ടു.
പ്രചാരണത്തിന് ചില ചാനലുകളേയും വിളിച്ചുവരുത്തി വീട്ടില്‍ പോകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് മാധ്യമ സംഘത്തോട് ആവശ്യപ്പെടാനും നേതാക്കള്‍ പ്രേരിപ്പിച്ചു. പോകാനുള്ള വാഹനം കൊച്ചിയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി ചങ്ങനാശേരിയില്‍ എത്തിയിട്ടുണ്ടെന്നുംവരെ നുണ പ്രചാരണം നടന്നു.
സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ മുഹമ്മദ് റിജു(28), അന്‍വര്‍ അലി(29) എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. 2000ല്‍പരം തൊഴിലാളിക്കള്‍ക്കെതിരെ കേസുമെടുത്തിരുന്നു. തൊഴിലാളികള്‍ സംഘടിച്ചെത്തണമെന്ന സന്ദേശം പ്രചരിപ്പിച്ച നിരവധി മൊബൈലുകളും പിടിച്ചെടുത്തു പരിശോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."