HOME
DETAILS
MAL
കൊവിഡ് കേരളത്തിലുണ്ടാക്കിയ ആഘാതം: സമഗ്രപഠനം നടത്തുന്നു
backup
April 11 2020 | 04:04 AM
തിരുവനന്തപുരം: കൊവിഡ്- 19 കേരളത്തിലുണ്ടാക്കിയതും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ആഘാതത്തെക്കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) സമഗ്രപഠനം നടത്തുന്നു. ഇതിനായി മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍ അധ്യക്ഷനായ സമിതിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപംനല്‍കി.
മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന കെ.എം ചന്ദ്രശേഖര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി എം.പി ജോസഫ് എന്നിവരടക്കം 15 പേരടങ്ങുന്നതാണ് സമിതി. പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ.എസ്.എസ് ലാല്‍, സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ബി.എ പ്രകാശ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ റിട്ട. പ്രൊഫസര്‍ ഇരുദയ രാജന്‍, ഐ.എല്‍.ഒ റീജ്യണല്‍ മൈഗ്രേഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ശബരി നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.ജോസ് ജോസഫ്, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് രജിസ്ട്രാര്‍ ഡോ. ആനന്ദ് മാര്‍ത്താണ്ഡപിള്ള, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം നജീവ്, ഡോ.സജി പി.ജേക്കബ്, പ്രണവ് കുമാര്‍ സുരേഷ്, വിക്ടര്‍ ജോര്‍ജ്, കെ.പി നന്ദകുമാര്‍, ഡോ. ജി.കെ മിനി, അരുണ്‍ ബി.നായര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രവാസി മലയാളികളിലും കൊവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ആഘാതത്തെക്കുറിച്ച് സമിതി വിശദമായ പഠനം നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."