മരിച്ച മാഹി സ്വദേശിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു: കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് മരിച്ച മാഹി സ്വദേശി മഹറുഫിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ആരോഗ്യമന്തി കെ,കെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോള്‍ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം.സമ്പര്‍ക്കത്തിലുണ്ടായിരുന്ന 83 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേ സമയം കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങള്‍ മാഹിയിലാണുള്ളത്.
മെഹറൂഫിന്റെ ജീവന്‍ രക്ഷിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജ് പരമാവധി ശ്രമിച്ചു.സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹവ്യാപന സാധ്യതയില്ല. തിരുവനന്തപുരത്തെ പോത്തന്‍കോടും ഇതേ സാഹചര്യമാണ്
ഉണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.എങ്കിലും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71)ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. അതേ സമയം ഇയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."