'പുഴയല്ലിത് വെറും പാറക്കെട്ട് '
ചെറുപുഴ: ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന കോല്ലാട പുഴയും വറ്റി വരണ്ടു. ഇവിടെ ഒരുതുള്ളി വെള്ളമില്ലാതായതോടെ സി.ആര്‍.പി.എഫ് ക്യാംപിലേക്കുള്ള ജലവിതരണവും മുടങ്ങും. സാധാരണ വേനലില്‍ പുഴ മെലിയാറുണ്ടെങ്കിലും ഈ രീതിയില്‍ ഇതുവരെ വറ്റിയിട്ടില്ല. ഇതിന്റെ താഴെയുള്ള കക്കടവില്‍ നിന്നാണ് പെരിങ്ങോം സി.ആര്‍.പി.എഫ് കാംപിലേക്കും ഏഴിമല നാവിക അക്കാദമിയിലേക്കും രാമന്തളി പഞ്ചായത്തിലേക്കും വെള്ളമെത്തിക്കുന്നത്. കര്‍ണാടക വനത്തില്‍നിന്നാരംഭിക്കുന്ന ഈ പുഴ വറ്റി വരളുന്നത് അപൂര്‍വമായി മാത്രമാണ്. കാരണം വനത്തില്‍ മഴ പെയ്താല്‍ ഈ പുഴയില്‍ വെള്ളം നിറയുകയും ചെയ്യും. എന്നാല്‍ ഈ വര്‍ഷം മഴയുടെ ലഭ്യതക്കുറവാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ചെറുപുഴയിലെ ചെക്ക് ഡാമും അതുപോലെ മറ്റ് പ്രദേശങ്ങളില്‍ നിര്‍മിച്ച തടയണകളും പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്. കൂടാതെ പുഴയില്‍ മോട്ടോര്‍ ഉപയോഗിച്ചുള്ള ജലചൂഷണവും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."