HOME
DETAILS
MAL
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മെയ് വരെ കാത്തിരിക്കേണ്ടി വരും: വി. മുരളീധരന്
backup
April 11 2020 | 09:04 AM
പ്രവാസികള്‍ നാട്ടിലെത്താന്‍ മേയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ലോക്ക് ഡൗണിന് ശേഷം എല്ലാവരെയും നാട്ടില്ലെത്തിച്ചാല്‍ ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകും.
പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഒരു അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തെ മലയാളി സംഘങ്ങളും ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും താല്പര്യം അറിയിച്ചിരുന്നു. സ്ഥിതി മെച്ചപ്പെടുമ്പോള്‍ അവരെ തീര്‍ച്ചയായും തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കും.
ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ ഒരു പ്രത്യേ ക സംഘം രൂപീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."