HOME
DETAILS
MAL
'നിയമന ഉത്തരവ് കൈപ്പറ്റാന്‍ സൗകര്യമൊരുക്കണം'
backup
April 02 2017 | 20:04 PM
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്നതിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ മേധാവികള്‍ ഏപ്രില്‍ മൂന്ന്, നാല് തിയതികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം അഞ്ച്, ആറ്, ഏഴ് തിയതികളില്‍ നല്‍കും. ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവിന്റെ കൂടെയുള്ള അപേക്ഷ പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ്, നിയമന ഉത്തരവ് എന്നിവയുടെ പകര്‍പ്പ് സഹിതം അതാത് പരിശീല കേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."