വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജ് ആരോഗ്യ വകുപ്പ് താല്‍ക്കാലികമായി പൂട്ടിച്ചു
പഞ്ചായത്ത് സെക്രട്ടറി ഇന്ന് നോട്ടീസ് കൈമാറും
എടപ്പാള്‍: വൃത്തിഹീനമായ രീതിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്ന ലോഡ്ജ് ആരോഗ്യ വകുപ്പ് താല്‍ക്കാലികമായി പൂട്ടിച്ചു. ഇന്നലെ എടപ്പാള്‍ അങ്ങാടിയിലാണ് സംഭവം നടന്നത്. പതിനഞ്ച് ദിവസത്തിനകം ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കി. പതിനഞ്ച് ദിവസത്തിനകം ശുചീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനമുടമക്ക് നോട്ടീസ് നല്‍കും. ഇവിടെ അഞ്ചോളം മുറികളിലായി അന്‍പതോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടണ്ട്.
ഇവിടെ കിണറിനോട് ചേര്‍ന്നാണ് സെപ്റ്റിക്ക് ടാങ്ക് സ്ഥാപിച്ചിട്ടുള്ളതെന്നും അതിനാല്‍ കിണറിലെ ജലം മലിനമാണെന്നും ആരോഗ്യ വകുപ്പ് കണ്ടെണ്ടത്തി. ഈ ജലമാണ് പാചകം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തുടര്‍ന്ന് മാലിന്യ ടാങ്കുകള്‍ പുഴുവരിക്കുന്ന നിലയിലാണെന്നും കണ്ടെണ്ടത്തി. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ സാധ്യതയുള്ള സാഹചര്യമാണുള്ളതെന്നും ആരോഗ്യ വകുപ്പ് കണ്ടെണ്ടത്തി. പരിശോധന സംഘത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.സത്യനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഗീഷ് കുമാര്‍ വാര്‍ഡ് അംഗം വി.കെ.എ മജീദ് തുടങ്ങിയവര്‍ ഉണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."