HOME
DETAILS
MAL
ഓട്ടിസം ദിനാചരണവും ചിത്രപ്രദര്‍ശനവും നടത്തി
backup
April 02 2017 | 20:04 PM
അരീക്കോട്: സൊസൈറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ഓഫ് ഡിഫ്റന്റ്ലി ഏബിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണവും ചിത്രപ്രദര്‍ശനവും നടത്തി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരിയായ സി.പി റുബി ചിത്രപ്രദര്‍ശനത്തിന് നേതൃത്വം നല്കി. ആര്.ജെ ധനേഷ് കുമാര്‍ ബോധവല്കരണ ക്ലാസെടുത്തു. കോഴിക്കോട് എന്‍.ഐ.ടി രജിസ്ട്രാര്‍ പങ്കജാക്ഷന് കെ മുഖ്യാതിഥിയായി. എസ്.എസ്.ഐ.ഡി.എ പ്രസിഡന്റ് കെ അബ്ദുല്‍ നാസര്‍, സെക്രട്ടറി എ.ഡബ്ലിയു ജൂഹൈമാന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഡബ്ലിയു അബ്ദുറഹ്മാന്, ഡോ. ഷൗക്കത്തലി, ലുക്മാന് അരീക്കോട്, പി.ഇ ഷംജിത്, എച്ച്.ഐ ഹുസൈന്, ഗോപകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."