രാജസ്ഥാനില്‍ മദ്യപാനികള്‍ ഇനി പശു സെസും നല്‍കണം
ജയ്പൂര്‍: രാജസ്ഥാനില്‍ മദ്യപന്‍മാര്‍ ഇനി പശു സെസും നല്‍കണം. മദ്യം വാങ്ങുമ്പോള്‍ അതിനൊപ്പം സര്‍ചാര്‍ജായി നിശ്ചിത തുക ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. പശുക്ഷേമത്തിന് പ്രധാന്യം നല്‍കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ മദ്യത്തിന്റെ വിലയില്‍ വര്‍ധനയുണ്ടാകും.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലയിലാണ് കാര്യമായ വര്‍ധനവ് ഉണ്ടാവുക. എന്നാല്‍ സെസ് നിരക്ക് എത്രയാണ് ഈടാക്കുക എന്ന് സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജസ്ഥാനില്‍ സ്ഥലമിടപാടും മറ്റും നടക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം 'പശു സെസ്' ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഈ സംവിധാനത്തിന്റെ തുക വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ പശു സെസായി കണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജസ്ഥാനില്‍ 1500ഓളം പശു പരിപാലന കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ ചെലവ് കണ്ടെത്താനാണ് സര്‍ക്കാര്‍ ഫണ്ട് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."