പിതാവിന്റെ സ്മരണയ്ക്ക് മക്കള്‍ സ്ഥലം നല്കി; കുട്ടികള്‍ക്ക് ഇനി ഊട്ടുപുരയില്‍ ഉണ്ണാം
എടച്ചേരി: പിതാവിന്റെ സ്മരണയ്ക്കായി മക്കള്‍ സ്കൂളിന് സ്ഥലം നല്കിയപ്പോള് പൂവണിയുന്നത് കുട്ടികളുടെ ഊട്ടുപുരയെന്ന സ്വപ്നം. ആയഞ്ചേരി പഞ്ചായത്തിലെ പറമ്പില്‍ ഗവ. യു.പി സ്കൂളിലെ കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണം ഊട്ടുപുരയില്‍ വച്ച് സൗകര്യപ്രദമായി ഭക്ഷിക്കാം. സ്കൂളിനടുത്ത് താമസിക്കുന്ന പുത്തന്‍പുരയില്‍ അന്ത്രു ഹാജിയുടെ സ്മരണയ്ക്കായാണ് മക്കള്‍ സ്ഥലം വിട്ടുനല്‍കിയത്. ആയഞ്ചേരി പഞ്ചായത്ത് 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നൂറോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹാള്‍ പണികഴിപ്പിച്ചത്. ഊട്ടുപുരയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റണ്ട് എം.എം നഷീദ ടീച്ചര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നൊച്ചട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീനാ രാജന് വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. എസ്.എം.സി ചെയര്മാന് നാസര്‍ പള്ളിക്കുനി, അബ്ദുല്ല പുതിയെടുത്ത്, മലയില്‍ ബാലകൃഷ്ണന്, ഒ.എം അശോകന് മാസ്റ്റര്‍, എ.കെ അബ്ദുല്ല, എം.എം മുഹമ്മദ്, അഷ്റഫ് മലയില്‍, നാസര്‍ ആക്കായില്, ഫൈസല്‍ പുത്തന്‍പുരയില്‍, എം.എം. പോക്കര് ഹാജി, പനയുള്ളതില്‍ അമ്മദ് ഹാജി, നൗഷാദ് കണ്ടിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."