HOME
DETAILS
MAL
കരിമ്പനി; വില്ലുമല കോളനിയിലെ വീടുകളില്‍ സ്‌പ്രേയിങ് നടത്തി
backup
June 08 2018 | 04:06 AM
കൊല്ലം: കരിമ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ വില്ലുമല കോളനിയിലെ 28 വീടുകളില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെയും നേതൃത്വത്തില്‍ മണലീച്ചകളെ നശിപ്പിക്കുന്നതിനായി സ്‌പ്രേയിങ് നടത്തി.
ഇന്ന് വില്ലുമല, പെരുങ്ങാവില കോളനി നിവാസികള്‍ക്കായി അമ്പതേക്കര്‍ അങ്കണവാടിയില്‍ വൈദ്യപരിശോധന നടത്തും. ത്വക്കുരോഗ വിദഗ്ധരും ജനറല്‍ ഫിസിഷ്യനും അടങ്ങുന്ന സംഘം പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ശേഖരിക്കും. ഇതിനുപുറമെ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരും ബോധവല്‍ക്കരണത്തില്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ദ്രുതകര്‍മസേനയുടെ യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."