ഡ്യൂബോളില് മികവ് പുലര്‍ത്തി ഷാമിനി ഇന്ത്യന്‍ ടീമിലേക്ക്
മേപ്പാടി: മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഡ്യൂ ബോളില്‍ മികവ് തെളിയിക്കുകയാണ് അരപ്പറ്റ കോളേരി സ്വദേശിനി ഷാമിനി (16)യെന്ന പ്ലസ് ടു വിദ്യാര്‍ഥിനി.
ഈ മാസം അവസാനം ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന ഇന്ത്യ സിംബാവേ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി പന്ത് തട്ടാന്‍ തയാറെടുക്കുകയാണ് ഈ വിദ്യാര്‍ഥിനി. കോളേരി ബിനു രജനി ദമ്പതികളുടെ മകളാണ് ഷാമിനി. മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ ഡ്യൂ ബോള്‍ ലേകകപ്പിലും ഈ വിദ്യാര്‍ഥിനിക്ക് കളിക്കാനാകും. ത്രോബോള്‍ താരമായിരുന്ന ഷാമിനി ഒന്നര വര്‍ഷം മുന്‍പാണ് ഡ്യൂ ബോളില്‍ പരിശീലനം ആരംഭിക്കുന്നത്. എന്നാല്‍ വളരെ വേഗം പരിശീലനം പൂര്‍ത്തിയാക്കി മികവിന്റെ പാതയില്‍ മുന്നേറുകയാണ് ഈ വിദ്യാര്‍ഥിനി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ അംഗമാണ്. ഈ മാസം 25 മുതല്‍ 27 വരെ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സിംബാവെയുമായാണ് മത്സരം. ഫുട്ബോള്‍ കാല് കൊണ്ട് കളിക്കുന്ന കളിയാണെങ്കില്‍ കൈകള്‍ കൊണ്ട് കളിക്കുന്നതാണ് ഡ്യൂ ബോളിന്റെ പ്രത്യേകത. ത്രോബോളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ഷാമിനി മേപ്പാടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."