പാതയോരത്തെ കിണറുകള്‍ക്ക് ഇരുമ്പടപ്പ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തം
മൂവാറ്റുപുഴ: പാതയോരത്തെ അപകട കിണറുകള്‍ക്ക് ഇരുമ്പടപ്പ് നിര്ബന്ധമാക്കണമെന്ന് ആവശ്യ ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്തു സൈക്കിള്‍ ചവിട്ടവേ, മൂവാറ്റുപുഴ ശിവന്‍കുന്നില്‍ റോഡരികിലെ കിണറില്‍ വീണ് ഒന്‍പത് വയസ്സുകാരി ബാലികക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ആഴച്ചകള്‍ക്കു മുന്‍പ് തിരുവനന്തപുരം ചിറയിന്‍കീഴില്‍ സൈക്കിളില്‍ സഞ്ചരിക്കവേ, റോഡരികിലെ കിണറില്‍ വീണ മദ്രസ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു ജില്ലകളിലും അടുത്തയിടെ സമാന സംഭവങ്ങള്‍ ഉണ്ടായി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് സമഗ്ര പദ്ധതി തയ്യാറാകക്കണമെന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത് അംഗം ടി.എം ഹാരിസ് ആവശ്യപ്പെട്ടു. റോഡുകള്‍ക്ക് സമീപത്തു കിണര്‍ നിര്‍മ്മാണം അനുവദിക്കാന്‍ പാടില്ല.
പാതയോരത്തെ പഴയ കിണറുകള്‍ക്കു ബലവത്തായ ഇരുമ്പു ഗ്രില്‍ അടപ്പ് നിര്‍മ്മിച്ചു അപകട സാധ്യത ഇല്ലാതാക്കണം. ഇതിനു വരുന്ന ചിലവ് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നു വഹിക്കണം. വഴി വക്കില്‍ അപകടവുമായി പതിയിരിക്കുന്ന കിണറുകള്‍ കണ്ടെത്തി റിപ്പോര്‍ട് ചെയ്യാന്‍ കുടുംബശ്രീ അംഗനവാടി പ്രവര്‍ത്തകരുടെ സംയുക്ത ടീമിനെ അടിയതിരമായി രംഗത്തിറക്കണം. റോഡിനു സമീപത്തുള്ള പഴയ തറവാടുകളിലും താമസമില്ലാത്ത വീടുകളിലും വെള്ളം നിറഞ്ഞ ഉപയോഗ ശൂന്യമായ കിണറുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സാധാരണ കാഴ്ചയാണ്.
വീട്ടുടമകളുടെ പ്രവാസ ജീവിതവും നഗരത്തിലേക്കുള്ള കുടിയേറ്റവുമാണ് ഇത്തരം സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്. മുന്‍പ് നേര്യമംഗലത്തു സ്‌കൂള്‍ ബസില്‍ മരം വീണ് വിദ്യാര്‍ഥികള്‍ക്ക് ജീവഹാനി സംഭവിച്ചതിനെ തുടര്‍ന്നു അപകടകരമായി പാതയോരത് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ജില്ലാ ഭരണ കൂടങ്ങള്‍ എടുത്ത അടിയന്തിര നിലപാടിന് സമാനമായ നിലയില്‍ ഈ സംഭവത്തെയും കാണണം.
പാതയോരത്തെ കിണറുകള്‍ക്ക് ഉടന്‍ സുരക്ഷിതമായ ഇരുമ്പ് അടപ്പുണ്ടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്‍ അടക്കമുള്ള ഏജന്‍സികളുടെയും സഹകരണത്തോടെ പദ്ധതി തയ്യാറാക്കി നിഷ്‌കളങ്ക ജീവനുകള്‍ രക്ഷിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ബ്ലോക്ക് പഞ്ചായത് അംഗം.ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."