HOME
DETAILS

മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം നീളുന്നു:പദ്ധതികള്‍ കടലാസില്‍, എന്ന് നടപ്പിലാക്കും?

  
backup
June 08 2018 | 05:06 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b5%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%80

 

 

സ്വന്തം ലേഖകന്‍


കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണത്തിനായി തയാറാക്കിയ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു. നവീകരണത്തിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയിരുന്നതെങ്കിലും ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കോര്‍പറേഷനും ഡി.ടി.പി.സിയും 2.85 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഡി.ടി.പി.സി 1.7 കോടി രൂപയും കോര്‍പറേഷന്‍ 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഇവിടെ 18 ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജും ചുറ്റുമുള്ള കല്ല് പാകിയ ഭാഗവും നവീകരിക്കല്‍, കൂടുതല്‍ ഭാഗങ്ങളില്‍ 12 ലക്ഷം രൂപ ചെലവില്‍ ഗ്രാനൈറ്റ് പാകല്‍, വിളക്കുകളുടെ സംരക്ഷണത്തിനും സൗന്ദര്യവല്‍കരണത്തിനും 36 ലക്ഷം രൂപ ചെലവഴിച്ച് ഡൂമുകളും സുതാര്യമായ പോളി കാര്‍ബണേറ്റ് ഷീറ്റും സ്ഥാപിക്കല്‍, തകര്‍ന്ന മതിലുകള്‍ ശരിയാക്കാന്‍ 20 ലക്ഷം രൂപ എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ 40 ലക്ഷം രൂപ, സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപ എന്നിവയും പദ്ധതിയില്‍ വകയിരുത്തിയവയാണ്.
ശില്‍പങ്ങളുടെയും മരങ്ങളുടെയും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളുടെയും സമീപത്ത് ഇലക്ട്രിക് ലൈറ്റുകള്‍ സ്ഥാപിക്കാനും മാനാഞ്ചിറയിലേക്കുള്ള കവാടവും ഗേറ്റും നവീകരിക്കുന്നതിനായും തുക വകയിരുത്തിയിരുന്നു. കൂടാതെ ഇവിടെ പുല്ല് വച്ചുപിടിപ്പിക്കാനും ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ഇത് കാലങ്ങളായി പറയുകയല്ലാതെ പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ ഇതുവരെയും തയാറായിട്ടില്ല. പദ്ധതിക്ക് സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നുമാണ് ഡി.ടി.പി.സി അധികൃതര്‍ ഇപ്പോഴും പറയുന്നത്.
മാനാഞ്ചിറ മൈതാനത്ത് ആളുകള്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച വിശ്രമകേന്ദ്രത്തില്‍ ഒരെണ്ണം തകര്‍ന്നുവീണിട്ട് രണ്ടുമാസമായി. മാസങ്ങള്‍ക്ക് മുന്‍പ് തണല്‍മരം കടപുഴകി വീണാണ് ഇത് തകര്‍ന്നത്. വിശ്രമ മണ്ഡപത്തിന്റെ മേല്‍ക്കൂരയും ചെങ്കല്‍തൂണും പൂര്‍ണമായും തകര്‍ന്നു. മണ്ഡപത്തിലെ നിലത്ത് പാകിയ ഗ്രാനൈറ്റിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
എന്നാല്‍ ഇതുവരെയും അധികൃതര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിന്റെ സമീപത്ത് കുടില്‍ മാതൃകയില്‍ കെട്ടിയതാണ് നിലം പതിച്ചത്. മേല്‍ക്കൂരയും ചെങ്കല്ലുകളും താഴെ പാകിയ ഗ്രാനേറ്റുമെല്ലാം ചിതറിക്കിടക്കുയാണെങ്കിലും ഇതുവരെ ഇത് മാറ്റിയിട്ടു പോലുമില്ല. കൂടാതെ അന്‍സാരി പാര്‍ക്കില്‍ സ്ഥാപിച്ച മലയാള സാഹിത്യത്തിലെ അതുല്യകഥാപാത്രങ്ങളുടെ പ്രതിമകളും തകര്‍ന്നിട്ട് കാലങ്ങളായി. ഇതും എടുത്തുമാറ്റാനോ മൂടിവയ്ക്കാനോ അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുമ്പോള്‍ പദ്ധതിയുടെ ഭാഗമായി നവീകരിക്കുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago