റോഡരികിലെ മാലിന്യക്കൂമ്പാരം മഴ പെയ്തതോടെ നടുറോഡില്‍
പരപ്പനങ്ങാടി: ടോള്‍ ബൂത്തിന് സമീപം റോഡരികില്‍ മാലിന്യനിക്ഷേപം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡരികില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മുഴുവന്‍ റോഡിലേക്ക് ഒഴുകിയെത്തി. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമൊക്കെയായി തള്ളിയ മാലിന്യങ്ങളാണു റോഡില്‍ ചിതറി കിടക്കുന്നത്.
മാലിന്യമുക്ത നഗരസഭ ക്ലീന്‍ ഗ്രീന്‍ പരപ്പനങ്ങാടി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയും കൊണ്ട് പോകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പതിമൂന്നാം ഡിവിഷനിലെ മാലിന്യങ്ങളാണ് ഓവര്‍ ബ്രിഡ്ജ് മുതല്‍ ടോള്‍ ബൂത്ത് വരെ നിക്ഷേപിച്ചിട്ടുള്ളത് എന്നാല്‍ ഇതിന്റെ മറവില്‍ കേടായ പച്ചക്കറികളും മത്സ്യമാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം റോഡരികില്‍ തള്ളുന്നുണ്ട്. മാലിന്യ നിക്ഷേപം രൂക്ഷമായതോടെ പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചു. കര്‍ശന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ട സമയത്ത് ഈ സ്ഥലം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കിടക്കുന്നതും ഇവിടെ നിക്ഷേപിച്ച മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്താത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും മാലിന്യം കുമിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."