HOME
DETAILS

ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് പ്രാപ്യമാക്കണം; റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി. നിർദ്ദേശങ്ങൾ സമർപ്പിച്ചു.

  
backup
April 12 2020 | 04:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4

റിയാദ്: സൗദി അറേബ്യയിലെ ഇരുപത്തിയഞ്ച് ലക്ഷം വരുന്ന ഇന്ത്യയിലെ പ്രവാസികൾക്ക് പ്രാപ്യമാവുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുവാനുള്ള നിർദ്ദേശങ്ങൾ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും എം.പി. യുമായ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി,  ഇ.ടി.മുഹമ്മദ്‌ ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ, പി.വി.അബ്ദുൽ വഹാബ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർക്കാണ് മെയിൽ വഴി നിർദേശങ്ങൾ സമർപ്പിച്ചത്. 

സൗദിയിലെ ഇന്ത്യൻ സമൂഹം കോവിഡ്-19 പടരുന്ന  പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലും ഭയപ്പാടിലുമാണ്.
സഊദിയിൽ സമൂഹവ്യാപനം വഴി വൈറസ് ബാധ വർദ്ധിച്ചുവരുന്ന ഈ ഘട്ടത്തിൽ അത്യാവശ്യമായി വേണ്ട ചികിത്സയും പരിചരണവും പ്രവാസികൾക്ക് ലഭ്യമാക്കാത്ത സാഹചര്യമാണ് ഉണ്ടാകുവാൻ പോകുന്നത്. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർക്ക് ആവശ്യമായ ടെസ്റ്റുകൾ നടത്താനും അവരെ ഐസൊലേഷനിൽ പാർപ്പിക്കാനും വേണ്ട കാര്യങ്ങൾ ധ്രുതഗതിയിൽ ചെയ്യുന്നിടത്ത് ഭരണകൂടം വലിയ സമ്മർദ്ദം നേരിടുകയാണ്. കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ കാരണം സന്നദ്ധ പ്രവർത്തകർക്കുപോലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.  ഈയൊരു സന്ദർഭത്തിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ സാധിക്കുക സൗദിയിലെ ഇന്ത്യൻ എംബസിക്ക് മാത്രമാണ്. 

എംബസി ഇടപെട്ട് പ്രവാസി ഇന്ത്യക്കാർക്ക് എളുപ്പം ലഭ്യമാകുന്ന രീതിയിൽ വിവിധ ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി, എംബസി ഹെല്പ് ലൈൻ ഒരു കൺട്രോൾ റൂം ആയി വികസിപ്പിക്കുക. രോഗലക്ഷണങ്ങൾ കാണുന്ന ആളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള സൗകര്യം സജ്ജീകരിക്കുക. പ്രസ്തുത ഹെല്പ് ലൈൻ ഉപയോഗപ്പെടുത്തി ആശങ്കയിലായ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസം നൽകാൻ ഒരു ഓൺലൈൻ കൗൺസിലിംഗ് സെന്റർ  ആരംഭിക്കുക. വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ സംഘടനകളുടെ പ്രതിനിധികളെ  ഉൾപ്പെടുത്തി ഒരു വളണ്ടിയർ വിംഗ് രൂപീകരിക്കുകയും ഇവർക്ക് കർഫ്യു സമയത്തും യാത്രാനുമതി ലഭിക്കാനുള്ള പാസുകൾ അനുവദിക്കുകയും ചെയ്യുക. രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രയാസം യഥാസമയം ആശുപത്രി കളിലെത്താൻ വാഹനസൗകര്യം ലഭ്യമല്ലാത്തതും ഇത്തരക്കാർക്ക് ഐസൊലേഷനിൽ പോകാൻ മതിയായ സൗകര്യം ഇല്ലാത്തതുമാണ്. പ്രസ്തുത ആവശ്യത്തിനായി പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും വിവിധ പ്രവിശ്യകളിൽ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളും വിവിധ സ്വകാര്യ മാനേജ്മെന്റുകളുടെ കീഴിലുള്ള ഇന്ത്യൻ സ്കൂളുകളും ഏറ്റെടുത്ത് അവ താത്കാലിക ഐസൊലേഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്യുക. സന്ദർശകവിസയിൽ എത്തി കുടുങ്ങിക്കിടക്കുന്നവർ, അടിയന്തിര ചികിത്സ ആവശ്യമായ മറ്റു രോഗികൾ, ഗർഭിണികൾ, ജോലിയില്ലാതെ താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെടുന്നവർ, മറ്റു അടിയന്തര സാഹചര്യമുള്ളവർ തുടങ്ങിയവരെ ഏറ്റവും പെട്ടെന്ന് നാട്ടിൽ എത്തിക്കുന്നതി നാവശ്യമായ നടപടികൾ ഇന്ത്യ  ഗവൺമെന്റുമായി കൂടിയാലോചിച്ച് സ്വീകരിക്കുക. പലകാരണങ്ങളാൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ ഇന്ത്യൻ എംബസി മുൻകൈ എടുക്കുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ വെൽഫെയർ ചെയർമാൻ റഫീഖ് മഞ്ചേരി, കൺവീനർ ഷറഫു പുളിക്കൽ എന്നിവർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago