വൈദ്യുതി ഉപഭോഗം ഈ വര്‍ഷത്തെ താഴ്ന്ന നിലയില്‍; വേനല്‍മഴ 16 % അധികം
തൊടുപുഴ: ലോക്ക് ഡൗണിന് പിന്നാലെ വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു.
ഈ വര്‍ഷത്തെ താഴ്ന്ന ഉപഭോഗമാണ് സംസ്ഥാനത്ത് ദു:ഖവെള്ളി ദിനത്തില്‍ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 62.786 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. അതേസമയം ഈ വര്‍ഷം ഇന്നലെ വരെയുള്ള കണക്ക് പ്രകാരം വേനല്‍മഴ 16 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം വേനല്‍മഴയില്‍ 55 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഈ വര്‍ഷം 6.64 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 7.72 സെ.മീ. മഴ പെയ്തു. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ സംസ്ഥാനത്ത് ശരാശരി ലഭിക്കുക 37.97 സെ.മീ. മഴയാണ്.
ലോക്ക് ഡൗണിന് മുന്‍പ് 84-86 ദശലക്ഷം യൂണിറ്റ് വരെയായിരുന്ന വൈദ്യുതി ഉപഭോഗം കുത്തനെ കുറയുകയായിരുന്നു. മാര്‍ച്ച് 24ന് 69.8076 ദശലക്ഷം യൂണിറ്റിലേക്ക് ഇത് കുറഞ്ഞു. പിന്നീട് ഉയര്‍ന്ന് 72-73 ദശലക്ഷം യൂണിറ്റുവരെ എത്തിയിരുന്നു.
വീണ്ടും വേനല്‍മഴ എത്തിയതോടെ ഉപഭോഗം കുറയുകയായിരുന്നു. ഇന്ന് ഈസ്റ്ററും ചൊവ്വാഴ്ച വിഷുവും വരാനിരിക്കെ ഉപഭോഗം വീണ്ടും കുറയുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനത്തെ മൊത്തം ഉപഭോക്താക്കളില്‍ 60 ശതമാനം ഗാര്‍ഹിക ഉപഭോക്താക്കളാണെങ്കിലും വരുമാനത്തിന്റെ 70 ശതമാനം വാണിജ്യ മേഖലയില്‍ നിന്നാണ്. ഇവ കൂട്ടത്തോടെ നിലച്ചത് വന്‍ നഷ്ടമാണ് വകുപ്പിന് വരുത്തുന്നത്. 80 ലക്ഷം കണക്ഷനാണ് ഗാര്‍ഹിക മേഖലയില്‍ കെ.എസ്.ഇ.ബിയ്ക്കുള്ളത്. അതേസമയം ലോക്ക് ഡൗണ്‍ ഇല്ലാതിരുന്നെങ്കില്‍ ഈ സമയം ഉപഭോഗം 90 ദശലക്ഷം യൂനിറ്റിലെത്തുമായിരുന്നുവെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
സംഭരണശേഷിയുടെ 48 ശതമാനം വെള്ളം എല്ലാ അണക്കെട്ടുകളിലുമായി നിലവിലുണ്ട്. ഇത്രയും വെള്ളം കൊണ്ട് 1974.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 365.074 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കൂടുതലാണിപ്പോള്‍. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 53 ശതമാനം വെള്ളം നിലവിലുണ്ട്. മഴക്കാലമെത്താന്‍ ഇനി 51 ദിവസം കൂടിയാണ് അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."