HOME
DETAILS

കൊവിഡ്-19: കേരള സര്‍ക്കാര്‍ വിവരണ ശേഖരണത്തിന് ഉപയോഗിക്കുന്നത് അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ വെബ് ആപ്ലിക്കേഷന്‍; സ്വകാര്യ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത- ആശങ്കകളുയര്‍ത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  
backup
April 12 2020 | 09:04 AM

kerala-fb-post-in-covid-data-collection-kerala-2020

തിരുവനന്തപുരം: കൊവിഡ്-19നുമായി ബന്ധപ്പെട്ട വിവരണ ശേഖരണത്തിന്‍രെ സ്വകാര്യതയില്‍ ആശങ്ക ഉയര്‍ത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള സര്‍ക്കാരിന്റെ കീഴില്‍ കോവിഡ്-19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും മാനേജ്മെന്റിനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ Sprinklr ന്റെ വെബ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നതെന്ന് ആശിഷ് ജോസ് അമ്പാട്ട് തന്‍രെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യവിവര സംരക്ഷണ നിയന്ത്രണങ്ങള്‍ക്കു വിധേയമായി നമ്മളുടെ ഡാറ്റ അവര്‍ ദുരുപയോഗം ചെയ്യില്ല എന്നു വാഗ്ദാനം ചെയ്യുന്നെല്ലാമുണ്ടെങ്കിലും സെന്‍സിറ്റീവായ, ഒരുപാട് മൂല്യമുള്ള ഡാറ്റ ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷ ഭീക്ഷണി തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എല്ലാ വശങ്ങളും തുറന്നു കാട്ടുന്നതാണ് ആശിഷിന്റെ പോസ്റ്റ്.


പൂര്‍ണരൂപം
ഡാറ്റയാണ് 21ാം നൂറ്റാണ്ടിലെ എണ്ണ എന്നു പറയാറുണ്ട്, സത്യത്തില്‍ എണ്ണയിലും എത്രയോ അധികം മൂല്യവും വ്യാപ്തിയുമുള്ളതാണ് കച്ചവട ലോകത്തില്‍ ഡാറ്റ എന്നത് പലരും ചിന്തിക്കാറില്ല.

കേരള സര്‍ക്കാരിന്റെ കീഴില്‍ കോവിഡ്-19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും മാനേജ്മെന്റിനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ Sprinklrന്റെ വെബ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. സ്പ്രിങ്ക്‌ലറിന്റെ സ്വകാര്യ സെര്‍വറില്‍ അവര്‍ തയ്യാറാക്കി ഇന്‍സ്റ്റാള്‍ ചെയ്തു മാനേജ് ചെയ്യുന്ന സോഫ്റ്റ്വെയറാണ് കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

സോഫ്റ്റ്വെയര്‍ ഒരു സേവനമായി നല്‍കുന്ന
Software as a Service (SaaS) മോഡലിലാണ്
സ്പ്രിങ്ക്‌ലര്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് നമ്മുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുന്നതിനു പകരം ഒരു നിശ്ചിത വരിസംഖ്യ അടച്ചു മൈക്രോസോഫ്റ്റിന്റെ സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്, പവര്‍പോയിന്റെ, എക്‌സെല്‍ തുടങ്ങിയ ഓഫീസ് ആപ്ലിക്കേഷനുകള്‍ ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നത് ഏകദേശം ഈ രീതിയിലാണ്. നമ്മള്‍ നല്‍കുന്ന ഡാറ്റ അവരുടെ സെര്‍വറില്‍ ഉള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു കൈകാര്യം ചെയ്യുകയാണ് ഇവിടെ. സ്വകാര്യവിവര സംരക്ഷണ നിയന്ത്രണങ്ങള്‍ക്കു വിധേയമായി നമ്മളുടെ ഡാറ്റ അവര്‍ ദുരുപയോഗം ചെയ്യില്ല എന്നു വാഗ്ദാനം ചെയ്യുന്നെല്ലാമുണ്ടെങ്കിലും സെന്‍സിറ്റീവായ, ഒരുപാട് മൂല്യമുള്ള ഡാറ്റ ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷ ഭീക്ഷണി തന്നെയാണ്. സെര്‍വ്വര്‍ മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ്, ബാക്കപ്പ്, മെയിന്റനന്‍സ് തുടങ്ങി സകലതും SaaS നല്‍കുന്ന കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്, ഇത് ക്‌ളൈന്റിന്റെ ജോലി എളുപ്പം ആക്കുമെങ്കിലും അവര്‍ക്കു നമ്മള്‍ നല്‍കുന്ന ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള അവസരം നല്‍കുക കൂടിയാണ് ചെയ്യുന്നത്. നമ്മള്‍ നല്‍കുന്ന ഡാറ്റ എന്‍ക്രിപ്ഷന്‍ ചെയ്തതാണ് കീഴി നമ്മുടെ കൈയ്യില്‍ മാത്രേ ഉള്ളൂവെന്നു തുടങ്ങിയ മുട്ടാപോക്ക് ന്യായങ്ങള്‍ കൊണ്ടു കാര്യമില്ല. ചെറിയ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ ഡാറ്റ ഇങ്ങനെ പങ്കുവയ്ക്കുന്നത് പോലെയല്ല ഒരു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വളരെ സെന്‍സിറ്റിവ് ആയ വിവരങ്ങള്‍ കോഡ് ലെവലിലും, ഹാര്‍ഡ്വെയര്‍ ലെവലിലും ആക്‌സസ് ഇല്ലാത്ത സര്‍വ്വീസ് പ്രോവഡറിന്റെ പക്കല്‍ നിക്ഷേപിക്കുന്നത്, ഏറ്റവും റിസ്‌ക് കൂടിയ സമീപനമാണ് ഇത്.

കേരള സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യ വിഭാഗം സെക്രട്ടറിയുടെ ഒരു പരസ്യവീഡിയോ സ്പ്രിങ്ക്‌ലര്‍ കമ്പനിയുടെ ഔദ്യോഗിക സൈറ്റിലുണ്ട്. ആ കമ്പനിയെ തന്നെ ഈ അവസരത്തില്‍ തിരഞ്ഞെടുത്തതില്‍ പക്ഷാഭേദം നിറഞ്ഞ താല്പര്യം സംശയിക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ കോവിഡ്19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും സേവനത്തിനുമായി ഉപയോഗിച്ച സൈറ്റ് സ്പ്രിങ്ക്‌ലറിന്റെ കീഴില്‍ ഒരു സബ് ഡൊമെയ്ന്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ( https://kerala-field-covid.sprinklr.com) ഇത് ഒരിക്കലും നല്ലൊരു മാതൃക അല്ല. ലോകത്തില്‍ തന്നെ ഏറ്റവും നല്ല രീതിയില്‍ കോവിഡ്19 പകര്‍ച്ചവ്യാധി നിയന്ത്രിച്ചു നിര്‍ത്തുന്ന കേരളത്തിന്റെ അതുമായി ബന്ധപ്പെട്ട ഡാറ്റ മാനേജിംഗ് സൈറ്റ് തങ്ങളുടെ ആണെന്ന് പരസ്യമായി വിളിച്ചു പറയുന്ന ഈ വെബ്‌സൈറ്റ് മേല്‍വിലാസം സ്പ്രിങ്ക്‌ലര്‍ എന്ന കമ്പനിയ്‌ക്കൊരു ശിളഹൗലിരലൃ ാമൃസലശേിഴ പരസ്യമാണ്. മോഹന്‍ലാല്‍ ഉടുക്കുന്നത് എം.സി.ആര്‍ മുണ്ടുകള്‍ ആണെന്ന് പറയും പോലെ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നത് സ്പ്രിങ്ക്‌ലര്‍ ആണെന്ന് പറയുന്ന പരസ്യം!
സര്‍ക്കാരിനെ സംബന്ധിച്ച് തുച്ഛമായ ചിലവില്‍ സ്വന്തം ഡൊമെയ്‌നില്‍ ചെയ്യാമെന്ന് ഉള്ളപ്പോള്‍ സ്പ്രിങ്ക്‌ലറിന്റെ സബ് ഡോമെയ്ന്‍ തന്നെ നിലനിര്‍ത്തിയത് അവര്‍ക്കൊരു പരസ്യമായിട്ടാണ്, മനപൂര്‍വ്വം ആയാലും അല്ലായെങ്കിലും. മറ്റ് രാജ്യത്തിലും സംസ്ഥാനങ്ങളിലും ഉള്ള സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും ഇത് കാണിച്ചു വശീകരിക്കാം, വെറുതെ കേരളം ക്‌ളൈന്റെ ആണെന്ന് പറയുക മാത്രമല്ല പച്ചയ്ക്കു അത് തുറന്നു കാണിക്കുന്ന രേഖയുമുണ്ടു.

കേരള സര്‍ക്കാറിന്റെ കീഴില്‍ ഡാറ്റാ സെന്റര്‍ ഉണ്ടാക്കി വച്ചിരിക്കുന്നതും അതിന്റെ ഡാറ്റാ സെക്യൂരിറ്റിക്കും മെയിന്റനന്‍സിനുമായി കോടികള്‍ ചെലവാക്കുന്നതും വെറുതേ അല്ല. അതിനു വ്യക്തമായ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉണ്ട്. ഒരു സ്വകാര്യ കമ്പനിക്ക് അവര്‍ക്ക് തോന്നിയതുപോലെ ഉപയോഗിക്കാന്‍ പബ്ലിക് ഡാറ്റ കൊടുക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഓരോ വര്‍ഷവും ഭീമമായ തുക ചെലവാക്കപ്പെട്ടുകോണ്ടിരിക്കുന്നു ഡാറ്റ സെന്ററുകള്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കൂടി ആണ്, കാഴ്ച വസ്തുവായി നിര്‍ത്താനല്ല.

നിങ്ങള്‍ മൊബൈല്‍ ഫോണ് റീചാര്‍ജ്ജ് ചെയ്യാന്‍ നല്‍കുന്ന വിവരം പോലും ഡാറ്റ മാര്‍ക്കറ്റില്‍ വിപണന മൂല്യമുള്ള വസ്തുവാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ള സെന്‍സിറ്റിവ് ആയ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് വളരെയധികം വിലയുണ്ട് ഇത്തരം മാര്‍ക്കറ്റുകളില്‍.

കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആശംസകള്‍ മെസേജ് അയക്കുന്ന വിവരം ആശങ്കയോടെയാണ് വാര്‍ത്തയായി വന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിച്ച ക്വറന്റൈനില്‍ ഇരിക്കുന്ന കുറച്ചു പേരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ഒരു എക്‌സെല്‍ ഫൈല്‍ ലീക്ക് ചെയ്തു സമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നതിനു എതിരെ മുന്നറിയിപ്പുമായി പോലീസ് വകുപ്പ് വന്നിരുന്നു, നിയമപരമായ കുറ്റമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ കീഴില്‍ മാത്രം നില്‍ക്കേണ്ട വിവരം ആ സംവിധാനത്തിന്റെ വെളിയില് പോകുന്നത് സുരക്ഷ വീഴ്ചയാണ്. സ്പ്രിങ്ക്‌ലറിന്റെ സേവനം സ്വീകരിക്കും വഴി കോവിഡ്19 ആയി ബന്ധപ്പെട്ടു ശേഖരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൊത്തം മോണിറ്ററിംഗ് വിവരവും സര്‍ക്കാര്‍ സംവിധാനത്തിന്റെ വെളിയില്‍ ഒരു സ്വകാര്യ കമ്പനിയ്ക്കു നല്‍കുകയാണ് ഇപ്പോള്‍ ചെയ്തത്. ഈ ഡാറ്റ വെച്ചു എന്ത് ചെയ്യണമെന്നത് എല്ലാം ആ കമ്പനിയുടെ സ്വയനിര്‍ണ്ണയ അവകാശത്തില്‍ വരുന്നതാണ്, അങ്ങനെ അല്ലാതെയുള്ള പ്രത്യേക എഗ്രിമെന്റുകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ടെങ്കിലും ധാരാളം സ്വകാര്യ ഡാറ്റ മാനേജിംഗ് കമ്പനികള്‍ വിവരം ചോര്‍ത്തിയതിന്റെ മുന്‍ മാതൃകളുണ്ട്.

സ്പ്രിങ്ക്‌ലറില്‍ സര്‍ക്കാര്‍ നിഷേപിക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്ന വിവരങ്ങള്‍ എപ്രകാരം ഉള്ളത് ആണെന്നതിന്റെ ഔദ്യോഗിക വിശദീകരണം: 'ഹോം ഐസോലേഷനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി വാര്‍ഡുതല കമ്മിറ്റികള്‍ നടത്തുന്ന ഫീല്‍ഡ് വിസിറ്റുകള്‍ കര്‍ശനമാക്കി. സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കും. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനം, പ്രകടമായ രോഗലക്ഷണങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ചികിത്സയുടെ വിവരങ്ങള്‍, അടുത്ത് ഇടപഴകിയവരുടെ വിവരങ്ങള്‍, പൊതുസ്ഥലങ്ങള്‍, യാത്രകള്‍, പരിപാടികള്‍ എന്നിവയിലെ പങ്കാളിത്തം, വീടുകളിലെ ആള്‍ക്കാരുടെ എണ്ണം, അയല്‍പ്പക്കത്തെ രോഗലക്ഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എടുക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെ അസാധാരണമായ രോഗാവസ്ഥ, ആശുപത്രിയിലായവര്‍, മരണപ്പെട്ടവര്‍ തുടങ്ങി കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്ക വിലക്കിലുള്ള ആള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ ഗൃഹസന്ദര്‍ശന രജിസ്ട്രേഷന്‍ ആപ്ലിക്കേഷനില്‍ (https://kerala-field-covid.sprinklr.com) അപ്ലോഡ് ചെയ്യണം.'

കോവിഡ്19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ വാടക വീടുകളില്‍ നിന്നും രാജ്യത്തില്‍ പലയിടത്തായി ഇറക്കി വിട്ടുന്ന വാര്‍ത്തകള്‍ കണ്ടു, ഈ രോഗത്തിനെതിരെ ശക്തമായ സ്റ്റിഗ്മ നിലനില്‍ക്കുന്നുണ്ട് അത് കൊണ്ടാണ് രോഗികളുടെ പേരു ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടാതെ. നാളെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അധിപന്‍ കോവിഡ്19 ബാധിച്ച, നിരീക്ഷണത്തില്‍ ഉള്ള വിദേശികള്‍ക്കൊന്നും വിസ കൊടുക്കാന്‍ പാടില്ലായെന്നുയെന്നു തീരുമാനിച്ചുവെന്നു കരുതുക അപ്പോള്‍ സ്പ്രിങ്ക്‌ലര്‍ പോലെയുള്ള സ്വകാര്യ ഡാറ്റ മാനേജിംഗ് കമ്പനികളില്‍ നിന്നും അത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റും. മരുന്നു കമ്പനികള്‍ ഉള്‍പ്പെടുള്ള കമ്പനികള്‍ക്കു അവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നമ്മുടെ ഡാറ്റ ദുരുപയോഗം ചെയ്യാം. നമ്മുടെ സംസ്ഥാനത്തിന്റെ രോഗവിവരങ്ങളുമായി ബന്ധപ്പെട്ട് എപിഡെമിയോലോജിക്കല്‍ മോഡലുകള്‍, വിദേശ യാത്രകളുടെ മോഡലുകള്‍, പൊതുജനത്തിന്റെ പെരുമാറ്റ പ്രത്യേകതളുടെ മോഡലുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചു സൂക്ഷിക്കാമെന്നു ഉള്‍പ്പെടെ ദുരുപയോഗ സാധ്യതകള്‍ അനവധിയാണ്.

കടംകയറി കച്ചവടം കഷ്ടത്തില്‍ ആയാലോ വേറെ കച്ചവട കാരണങ്ങള്‍ കൊണ്ടോ തങ്ങളുടെ കൈയ്യില്‍ ഉള്ള വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡാറ്റയുടെ ഉടമസ്ഥത എടുത്ത് വില്‍ക്കുമെന്നു സ്പ്രിങ്ക്‌ലര്‍ പബ്ലിക് ആയിട്ടു തന്നെ പ്രൈവസി പൊളിസിയില്‍ പറയുന്നുണ്ട്. (https://www.sprinklr.com/cxm-privacy-policy/)

അതായത് കേരള സര്‍ക്കാര്‍ നമ്മുടെ ഓരോതരില്‍ നിന്നും ശേഖരിക്കുന്ന കോവിഡ്19 ആയി ബന്ധപ്പെട്ട വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡാറ്റയുടെ ഉടമസ്ഥത അവര്‍ ഒരുപക്ഷെ വേറെ ഒരു കമ്പനിയ്ക്കു വിറ്റു കാശ് ആക്കാന്‍ ഇടയുണ്ടെന്നുള്ള തുറന്നു സമ്മതം. കൃത്യമായി പറഞ്ഞാല്‍ ഈ സ്വകാര്യ കമ്പനിയുടെ പക്കല്‍ നാം നല്‍കിയ വ്യക്തിഗത ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനിയുടെ അസ്സറ്റിന്റെ ഭാഗം ആണെന്നും അതിന്റെ ഉടമസ്ഥത പുതിയ ഒരു കമ്പനിയ്‌ക്കോ സ്ഥാപനത്തിനോ നല്‍കാമെന്നും ഇത് കമ്പനിയുമായി ബന്ധപ്പെട്ട കച്ചവടങ്ങളുടെ ഭാഗമായി ചെയ്യാമെന്നും, ഈ പ്രൈവസി പോളിസി മാത്രം നിലനിര്‍ത്താല്‍ മതിയെന്നുമാണ് അര്‍ത്ഥം.
. 'We may sell, transfer or otherwise share some or all of Sprinklr's business or assets, including personal information, in connection with a business transaction such as a merger, consolidation, acquisition, reorganization or sale of assets or in the event of bankruptcy. We will require the recipient to abide by this Privacy Policy. '

തങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നു പോകാനുമോ, ദുരുപയോഗം ചെയ്യപ്പെട്ടാനുമോ സാധ്യത ഉണ്ടെന്നും അതിനെതിരെ ഉള്ള തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമല്ലയെന്നും സ്പ്രിങ്ക്‌ലര്‍ പ്രൈവസി പൊളിസിയില്‍ അംഗീകരിക്കുന്നു, അതായത് അവരുടെ കൈയ്യില്‍ നല്‍കുന്ന ഡാറ്റ എങ്ങനെയെല്ലാം ചോര്‍ന്നു പോയാലും അവര്‍ ഉത്തരവാദിത്വമെടുക്കില്ല ആദ്യമേ മുന്നറിയിപ്പ് നല്‍കിയത് അല്ലെ എന്ന നിലപാട്. ' We use technical, organizational and administrative security measures designed to protect the personal information we hold in our records from loss, misuse, and unauthorized access, disclosure, alteration and destruction. We cannot guarantee that these security measures will always be effective.'

സ്പ്രിങ്ക്‌ലറുമായി കേരള സര്‍ക്കാര്‍ ഒപ്പിട്ട കരാറും അതിലെ വ്യവസ്ഥകളും, കരാര്‍ തുകയും തുടങ്ങി ഒരു വിവരങ്ങളും പൊതുവിടത്തില്‍ പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ ഇത് വരെ തയ്യാര്‍ ആയിട്ടില്ല. സര്‍ക്കാരിനെ വിശ്വസിച്ചു ഏല്‍പ്പിക്കുന്ന പൗരന്മാരുടെ ഡാറ്റയ്ക്കു എന്ത് സംഭവിക്കുന്നുവെന്നു അറിയാനുള്ള അവകാശം ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുജനത്തിന് ഉണ്ട്. സര്‍ക്കാര്‍ ശേഖരിക്കുന്ന സെന്‍സിറ്റിവായ, ഔദ്യോഗിക വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്കു നല്‍കുന്നത് ശരിയായ ഒരു പ്രവണതയല്ല. സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഡാറ്റാ സെന്ററുകള്‍ മെയ്‌ന്റൈന്‍ ചെയ്യുന്നത് വെറുതേ അല്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഡാറ്റാ സെന്ററുകള്‍ മോശമാണെന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നും സ്വകാര്യ സര്‍വീസുകള്‍ ആണ് മെച്ചമെന്നുമൊക്കെ വാദിക്കുന്നവര്‍ സ്വകാര്യവല്‍ക്കരണത്തിനെ നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ് അനുഭാവികളും, ഈ തീരുമാനം സ്വീകരിച്ച സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആണെന്നതും കൗതുകരമാണ്.

കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് മേല്‍വിലാസം ഒരു സ്വകാര്യ കമ്പനിയുടെ സബ് ഡോമെയ്ന്‍ ആകുന്നതും, അതിലും ഗുരുതരമായി സര്‍ക്കാരിനെ വിശ്വസിച്ചു ജനം നല്‍കുന്ന ഡാറ്റ ഒരു സ്വകാര്യ കമ്പനിയുടെ കീശയില്‍ എത്തിക്കുന്നതും ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. കൊവിഡ്19 യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് പക്ഷെ ഭാവിയില്‍ ദൂരവ്യാപകമായ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഒരു തീരുമാനം ഇപ്പോള്‍ കൈക്കൊണ്ടത് ഒരു സാഹചര്യത്തിലും യോജിക്കാന്‍ പറ്റുന്നതല്ല. ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിലും പൊതു ചര്‍ച്ചയിലും കൊണ്ടുവന്ന പ്രതിപക്ഷം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്, സര്‍ക്കാരിന്റെ ക്രിയാത്മകമായ വിമര്‍ശകരായി നിലനിന്നു അധികാരത്തിന്റെ ഒരു കറാക്ടീവ് ഫോഴ്സ് ആയി തുടര്‍ വിഷയങ്ങളിലും അവര്‍ വരുമെന്നു പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago