കൊവിഡ്-19: പിടിവിട്ട് സഊദി, 24 മണിക്കൂറിനിടെ ഏഴു മരണം, 429 പുതിയ വൈറസ് ബാധിതർ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു ഏഴു പേർ കൂടി മരണത്തിനു കീഴടങ്ങിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 59 ആയി ഉയർന്നു. 429 പുതിയ വൈറ ബാധ കേസുകൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 4462 ആയി ഉയർന്നിട്ടുണ്ട്.
ഒരു ദിവസം അഞ്ഞൂറിനടുത്ത് കേസുകൾ സ്ഥിരീകരിക്കപ്പെട്ടത് രാജ്യത്ത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. നിലവിൽ 3642 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 65 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 769 വൈറസ് ബാധിതരാണ് രാജ്യത്തെ ആശുപത്രികളിൽ നിന്നും മുക്തി നേടിയത്. ഇന്ന് രോഗമുക്തി നേടിയത് 41 പേരാണ്.
#الصحة تعلن عن تسجيل (429) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (7) حالات وفيات رحمهم الله، وتسجيل (41) حالة تعافي ليصبح مجموع الحالات المتعافية (761) حالة ولله الحمد. pic.twitter.com/qXXMkzhTd9
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 12, 2020
ഇന്ന് മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ ആകെ മദീനയില്‍ 22, മക്കയില്‍ 14, ജീദ്ദയില്‍ 10, റിയാദില്‍ നാല്, ഹുഫൂഫില്‍ മൂന്ന്, ബുറൈദയില്‍ ഒന്ന് എന്നിങ്ങിനെയാണ്. തലസ്ഥാന നഗരിയായ റിയാദില്‍ മാത്രം ഇന്ന് 198 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം റിയാദില്‍ 1304 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നത് 990 വൈറസ് ബാധിതരാണ്. മക്കയില്‍ ഇന്ന് 103 കേസുകള്‍ കണ്ടെത്തിയതോടെ ആകെ കേസുകള്‍ 955 ആയി. 825 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.
മദീനയില്‍ ഇന്നത്തെ 73 കേസുകളടക്കം ആകെ കേസുകള്‍ 666 ആയും ഉയര്‍ന്നു. 640 ആളുകളാണ് ചികിത്സയിൽ. ഈ നഗരങ്ങൾ കൂടാതെ, ദമാമിൽ 10, യാമ്പു 07, ഖമീസ് മുശൈത് 05, സ്വാംത 04, ഖത്വീഫ്, തബൂക് (03 പേർ വീതം), ത്വായിഫ്, സ്വബ്‌യ രണ്ടു കേസുകൾ വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."