HOME
DETAILS
MAL
പാപ്പിനിശ്ശേരി സി.എച്ച്.സിയില്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം
backup
June 08 2018 | 06:06 AM
പാപ്പിനിശേരി: പാപ്പിനിശ്ശേരി ആശുപത്രിയില്‍ രോഗികളുടെ തിരക്കുകൂടുമ്പോഴും ഡോക്ടര്‍മാരില്ലാത്തതു ദുരിതമാകുന്നു.
നിത്യേന നൂറ് കണക്കിനാളുകള്‍ ആശ്രയിക്കുന്ന പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി എട്ടോളം ഡോക്ടര്‍മാരാണുള്ളത്. എന്നാല്‍ മെഡിക്കല്‍ ഓഫിസര്‍ അടക്കം നാല് പേര് ദിവസങ്ങളായി അവധിയിലാണ്. ബാക്കിയുള്ളവരില്‍ ഒരാള്‍ ഡെപ്യൂട്ടേഷന് ഡ്യൂട്ടിയിലാണ്. ബാക്കിയുള്ള മൂന്ന് പേരില്‍ താല്‍ക്കാലിക അവധിയെടുത്താലോ സര്‍ക്കാര്‍ തല യോഗങ്ങളില്‍ പങ്കെടുത്താലോ ആശുപത്രിയുടെ പ്രവര്‍ത്തനം താറു മാറാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സാമൂഹികാരോഗ്യ കേന്ദ്രമായതിനാല്‍ വിദൂര ദിക്കുകളില്‍ നിന്നു പോലും രോഗികള്‍ പ്രധാനമായും ആശയിക്കുന്ന ആശുപത്രിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."