ചൊവ്വാദോഷം മാറാതെ താഴെചൊവ്വ
കണ്ണൂര്‍:താഴെചൊവ്വ മഴ തുടങ്ങുന്നതിന് മുന്‍പെ തന്നെ താഴെ ചൊവ്വ ചെളിക്കുളമായി.
ബൈപ്പാസ് റോഡില്‍ യാത്ര ദുസഹമായി.പേരിന് മാത്രമുള്ള കണ്ണുര്‍ സിറ്റി ബസ് സ്റ്റാന്‍ഡ് ചെളിനിറഞ്ഞത് കാരണം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
സിറ്റി വഴി കണ്ണുര്‍ ജില്ലാ ആശുപത്രിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്.
ചാലെൈ ബപ്പാസ്,ആറ്റടപ്പ റോഡ്,കാപ്പാട് റോഡ്,നാഷണല്‍ ഹൈവെ എന്നിവ ഒത്തു ചേരുന്ന സ്ഥലം വികസന കാര്യത്തില്‍ ഏറെ പിന്നിലാണ്.
കണ്ണുര്‍ കോര്‍പ്പറേഷന്റെ എളയാവൂര്‍ ഡിവിഷന്‍ പരിധിയിലാണ് പ്രദേശം.സിറ്റി ബസ് സ്റ്റാന്‍ഡ് വികസനത്തിന് ഇനിയും നടപടിയായിട്ടില്ല.
വാനുകളും,ടാക്‌സികളും ജങ്ഷനില്‍ റോഡരികില്‍ തന്നെ നിര്‍ത്തിയിടുന്നു.
റെയില്‍ വെ ഗെയിറ്റ് അടക്കുന്ന സമയത്ത് ഗതാഗത സ്തംഭനം രൂക്ഷമാണ്.താഴെ ചൊവ്വ പാലം നിര്‍മിച്ചതുകൊണ്ടുമാത്രം ഇവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു.എസ്.എന്‍ കോളേജ്,തോട്ടട ഭാഗത്തുള്ള വിവിധ വാഹന ഗാരേജുകള്‍,കമ്പനികള്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി പേരാണ് താഴെചൊവ്വയില്‍ എത്തിച്ചേരുന്നത്.
പ്രാഥമിക ആവശൃങ്ങള്‍ നിര്‍വഹിക്കാനിടമില്ല.റെയില്‍വെയുടെയും,സംസ്ഥാന സര്‍ക്കാരിന്റെയും അധീനതയിലുള്ള സ്ഥലങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."