തണ്ണിത്തോട് വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസ്: നടപടി ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചതില്‍
പത്തനംതിട്ട:തണ്ണിത്തോട് വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസ്.ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് അനുസരിച്ച് കേസ് എടുത്തിരിക്കുന്നത്.ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരേ കടുത്ത നിയമനടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി വീടിനു മുന്പില് നിരാഹാരമനുഷ്ടിച്ചിരുന്നു.സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങള്‍ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിച്ചിരുന്നു.
ക്വാറന്റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന് ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ ഒരുസംഘം ആളുകള്‍ കല്ലെറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."