കാസര്‍കോടിന് ഇന്ന് അതിജീവനത്തിന്റെ ദിനം: പുതിയ രോഗ സ്ഥിരീകരണമില്ല, രോഗമുക്തരായത് 26 പേര്
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്- 19 ബാധിച്ച കാസര്‍കോടിന് ഇന്ന് അതിജീവനത്തിന്റെ ദിനം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 26 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. ഒരാള്‍ക്കു പോലും ഇന്ന് രോഗ സ്ഥിരീകരണവുണ്ടായില്ലെന്നതാണ് മറ്റൊരു വലിയ ആശ്വാസം.
കഴിഞ്ഞ ദിവസം വരെ രോഗം സ്ഥിരീകരിച്ച 166 പേരില്‍ 61 പേരാണ് രോഗ വിമുക്തരായത്. ഇവരില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രോഗ വിമുക്തി നേടിയ ആളുകളും ഉള്‍പ്പെടും. ഇതോടെ ജില്ല അതിജീവനത്തിന്റെ പാതയിലാണെന്ന് ഏറെക്കുറെ വ്യക്തമാവുകയാണ്.
ജില്ലയില്‍ ഇപ്പോള്‍ 10374 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ വീടുകളില്‍ 10126 പേരും ആശുപത്രികളില്‍ 248 പേരുമുണ്ട്. ഇതുവരെ പിധഅരിശോധനക്ക് അയച്ച സാമ്പിളുകള്‍ 2321 ആണ്. ഇന്ന് 108 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. ഇതില്‍ 1596 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 539 പേരുടെ റിസള്‍ട്ട് ലഭിക്കാനുണ്ട്.
പുതുതായി 9 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ 105 കൊവിഡ്- 19 രോഗികള്‍ ജില്ലയിലെയും ഇതര ജില്ലകളിലെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം വീടുകളില്‍ നീരിക്ഷണത്തിലുള്ള 353 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."