നിരവധിയാളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വിവാദത്തിലായ കാസര്‍കോട്ടെ രോഗി ആശുപത്രി വിട്ടു; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കാര്‍ക്കും രോഗമില്ല
കാസര്‍കോട്: നിരവധിയാളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വിവാദത്തിലായ കാസര്‍കോട് കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തി രോഗം ഭേദമായി ആശുപത്രി വിട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കാസര്‍കോട് എരിയാല്‍ സ്വദേശി ജനറല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ഭേദമായി പുറത്തിറങ്ങിയത്. ഇയാള്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തുകയും നിരവധിയാളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിവാഹ പരിപാടികളിലടക്കം ഇയാള്‍ പങ്കെടുത്തിരുന്നു.
ഇയാളുമായി ബന്ധപ്പെട്ടതിനാല്‍ എം.എല്‍.എമാരായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ക്ക് ആശങ്കപ്പെട്ടതുപോലെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി രാംദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."