ബഹ്റൈനില്‍ കോവിഡ് ബാധിച്ച പ്രവാസികളുടെ എണ്ണം 376 ആയി ഉയര്‍ന്നു
മനാമ: കോവിഡ് വൈറസ് ബാധക്കെതിരെ രാജ്യത്ത് ശക്തമായ നടപടികള്‍ തുടരുന്പോഴും വൈറസ് ബാധിതരാകുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ച അവസാനമായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ബഹ്റൈനിൽ വൈറസ് ബാധിതരായ പ്രവാസികളുടെ എണ്ണം 376 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇതില്‍ ഞായറാഴ്ചമാത്രം രോഗബാധ സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 94 ആണ്. ശനിയാഴ്ച മാത്രം രോഗ ബാധ സ്ഥിരീകരിച്ച 73 പേരില്‍ 72 ഉം പ്രവാസികളായിരുന്നു.
ഇവരില്‍ മലയാളികളുടെ കണക്ക് വ്യക്തമല്ല.
ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാഷ്ട്രക്കാരായ തൊഴിലാളികള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ലിസ്റ്റ് വ്യക്തമാക്കുന്നത്.
നിലവില്‍ രാജ്യത്ത് 572 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതില്‍ നാലുപേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
558 പേര് ഇതിനകം രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി വരെ രാജ്യത്ത് 63973 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."