നാട്ടിലുള്ള സഊദി പ്രവാസികളുടെ കാലാവധി അവസാനിച്ച റീഎന്‍ട്രി പുതുക്കുന്നത് താൽകാലികമായി നിര്‍ത്തിവെച്ചു
റിയാദ്: നാട്ടിലുള്ള സഊദി പ്രവാസികളുടെ കാലാവധി അവസാനിച്ച റീഎന്‍ട്രി പുതുക്കുന്നത് താൽകാലികമായി നിര്‍ത്തിവെച്ചു. ഇതിനുള്ള ഓൺലൈൻ സേവനമാണ് സഊദി വിദേശകാര്യ മന്ത്രാലയം നിര്‍ത്തിവെച്ചത്. കോവിഡ്-19 വ്യാപന പാശ്ചാതലത്തിൽ വിമാന സർവ്വീസും രാജ്യത്തെ കർഫ്യു അടക്കമുള്ള ഏതാനും നടപടികളും അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചതോടെയാണ് തിരിച്ചെത്താനുള്ള റീഎൻട്രി കാലാവധി കഴിഞ്ഞവർക്ക് ഇത് പുതുക്കാനുള്ള സൗകര്യവും താൽകാലികമായി നിർത്തി വെച്ചത്. സഊദി കൊവിഡ്-19 മുക്തമായെന്ന് പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മടങ്ങാനാവുകയുള്ളൂവെന്ന സന്ദേശമാണ് ഇതിനായി തുറക്കുന്ന സമയം സൈറ്റിൽ കാണിക്കുന്നത്.
ഇതോടൊപ്പം, ഇഖാമ കാലാവധി അവസാനിച്ചാലും റീ എന്‍ട്രി അവസാനിച്ച് എത്ര മാസം പിന്നിട്ടാലും റീ എന്‍ട്രി പുതുക്കിക്കിട്ടുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ വിദേശകാര്യ മന്ത്രാലയം എല്ലാ കോണ്‍സുലേറ്റുകളെയും എംബസികളെയും അറിയിച്ചിരുന്നുവെങ്കിലും സൈറ്റ് ലോക്ക് ചെയ്തിരുന്നില്ല. സഊദി വൈറസ് മുക്തമായി എന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ റീ എന്‍ട്രി അവസാനിച്ചവര്‍ക്ക് പുതുക്കിനല്‍കുമെന്നും അതുവരെ ഇക്കാര്യം ആലോചിക്കേണ്ടെന്നുമാണ് സൈറ്റ് ലോക്ക് ചെയ്‌തതിൽ നിന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് 15 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും സഊദി നിര്‍ത്തിവെച്ചതോടെയാണ് റീ എന്‍ട്രിയില്‍ പോയവര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയത്. ഇതിനകം തന്നെ നാട്ടിലുള്ളവരുടേതടക്കം ഇഖാമ കാലാവധി തീർന്നവർക്ക് മൂന്ന് മാസത്തേക്ക് സഊദി ഓട്ടോമാറ്റിക് ആയി പുതുക്കി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."