ബോള്‍ട്ടിന്റെ പങ്കാളിത്തം: തീരുമാനം ഏഴിന്
ജമൈക്ക: പരുക്കിനെ തുടര്‍ന്ന് ഒളിംപിക്‌സ് പങ്കാളിത്തം അനിശ്ചിതത്വത്തിലായ ജമൈക്കന്‍ അതിവേഗ താരം ഉസൈന്‍ ബോള്‍ട്ടിനെ ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ജമൈക്കന്‍ അത്‌ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍ ജൂലൈ ഏഴിന് തീരുമാനമെടുക്കും. ജമൈക്കന്‍ ഒളിംപിക് ട്രയല്‍സിന്റെ ഫൈനലില്‍ നിന്ന് കഴിഞ്ഞ ദിവസം ബോള്‍ട്ട് പിന്‍മാറിയത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം ഈ മാസം 22ന് നടക്കുന്ന ലണ്ടന്‍ മീറ്റില്‍ ബോള്‍ട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി.
തനിക്കുള്ള ചികിത്സ സംബന്ധിയായ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ബോള്‍ട്ടിന്റെ അപേക്ഷ അസോസിയേഷന്‍ സ്വീകരിക്കാനാണ് സാധ്യത. ഇത് സാധ്യമായാല്‍ ബോള്‍ട്ടിന് 100, 200 മീറ്റര്‍ അടക്കമുള്ള മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ജമൈക്കന്‍ അത്‌ലറ്റിക് അസോസിയേഷന്‍ നിയമപ്രകാരം ആദ്യ മൂന്നു റാങ്കിലുള്ള താരങ്ങള്‍ക്ക് പരുക്ക് കാരണം മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവരെ ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഈ താരങ്ങള്‍ ഒളിംപിക്‌സിന് മുമ്പ് കായിക ക്ഷമത തെളിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."