കൊവിഡ് കാലത്തെ ശുചിത്വം; ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍
തിരുവനന്തപുരം: കൊവിഡ് ജാഗ്രതാക്കാലത്ത് വീടുകള്‍ മാലിന്യമുക്തമാക്കുന്നതിനൊപ്പം പിന്തുടരേണ്ട ശുചിത്വ മാര്‍ഗങ്ങളെക്കുറിച്ചും ഫേസ്ബുക്ക് ലൈവിലൂടെ മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിതകേരളം മിഷന്‍.
ഇന്ന് വെകിട്ട് മൂന്നു മുതല്‍ നാലര വരെയാണ് ഫേസ്ബുക്ക് ലൈവ്. ഉറവിട മാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം, ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ സംശയ നിവാരണം ഹരിതകേരളം മിഷനിലെയും ശുചിത്വ മിഷനിലെയും വിദഗ്ധര്‍ നല്‍കും.
ളമരലയീീസ.രീാവമൃശവേമസലൃമഹമാശശൈീി പേജ് സന്ദര്‍ശിച്ച് ലൈവ് കാണാനാകും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിച്ച മാസ്‌കുകള്‍, കൈയുറകള്‍, അഴുകുന്ന പാഴ്‌വസ്തുക്കള്‍, പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനുള്ള നിരവധി അന്വേഷണങ്ങള്‍ ഫോണിലൂടെ ലഭിക്കുന്നതിനെതുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."