HOME
DETAILS
MAL
രാജ്യസഭാ സീറ്റ്: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചു
backup
June 08 2018 | 19:06 PM
കൊച്ചി: യു.ഡി.എഫിന്റെ രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.എം.വി.എസ് നമ്പൂതിരി. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയത് വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കാനും വ്യക്തിവൈരാഗ്യം തീര്ക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും മാണിയും ഉമ്മന്‍ചാണ്ടിയും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടത്. ഇവരുടെ അടുത്ത ഇര രമേശ് ചെന്നിത്തലയാണ്. കോണ്‍ഗ്രസിന്റെ മരണമൊഴിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."