HOME
DETAILS
MAL
കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരകൊറിയ
backup
April 13 2020 | 03:04 AM
പ്യോങ്യാങ്: ലോകമാകെ കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ രാജ്യത്തു കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരകൊറിയ. ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എന്നാല്‍, രാജ്യത്ത് എത്രപേര്‍ക്കു കൊവിഡ് ബാധിച്ചെന്നോ എത്രപേര്‍ മരിച്ചെന്നോ ഉത്തരകൊറിയ ഇന്നലെയും വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ഉത്തരകൊറിയയുടെ നേരത്തേയുള്ള നിലപാട്. തൊട്ടടുത്ത ദക്ഷിണ കൊറിയയിലടക്കം നിരവധി പേര് രോഗം ബാധിച്ച് മരിച്ചിട്ടും ഉത്തര കൊറിയയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന നിലപാടില്‍ സംശയം പ്രകടിപ്പിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ചവരെ ഉത്തരകൊറിയയില്‍ വെടിവച്ചു കൊന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രാജ്യത്ത് രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."