ജോലിഭാരം; മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
കാക്കനാട്: ജോലി ഭാരത്തിന് അനുസരിച്ച് ആര്‍.ടി ഓഫിസുകളില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിന് മുന്നോടിയായി ജൂണ്‍ 18,19,20 എന്നീ തീയതികളില്‍ നടക്കുന്ന സൂചന പണിമുടക്കില്‍ കേളത്തിലെ എല്ലാ ആര്‍.ടി. ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനുസരിച്ച് ആര്‍.ടി. ഓഫിസുകളില്‍ ജോലി ചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ 39 വര്‍ഷത്തെ പഴയ അംഗബലവും സജ്ജീകരണങ്ങളുമായി കഷ്ടപ്പെടുകയാണ്.
1979ലെ ഘടനയോടുകൂടി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ജില്ലയിലെ 45 ലക്ഷത്തോളം വാഹനങ്ങളുടെ രജിസ്ട്രഷേനും അതിനു പുറമെ നിത്യേന നിരത്തിലിറങ്ങുന്ന ചെറുതും വലുതമായ നൂറുകണക്കിന് വാഹനങ്ങളും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ജില്ലയിലെ എറണാകുളം, മൂവാറ്റുപുഴ ആര്‍.ടി ഓഫിസുകളും അതിനു കീഴിലുമായി പ്രവര്‍ത്തിക്കുന്ന സബ്ബ് ആര്‍.ടി. ഓഫീസുകളിലുമായി ഇത്രയും വാഹനങ്ങളുടെ പേപ്പര്‍ ഭാഗം കൈകാര്യം ചെയ്യാന്‍ ഉള്ളത് 52 ജീവനക്കാര്‍ മാത്രമാണ്.
ടാക്‌സേഷന്‍ ജോലികളും റവന്യു റിക്കവറി, ചെക്ക് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ അനുബന്ധ ജോലികളും വരുന്നു. ജോലി ഭാരം മൂലം എറണാകുളം ആര്‍.ടി. ഓഫീസില്‍ രണ്ടു ജീവനക്കാരും മരണമടഞ്ഞിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. സേഫ് കേരള പദ്ധതിയില്‍ സൃഷ്ടിച്ച സാങ്കേതിക വിഭാഗത്തിന്റെ തസ്തികകള്‍ക്ക് ആനുപാതികമായി മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും തസ്തികകള്‍ സൃഷ്ടിക്കുക, അപേക്ഷകളിലെ കാലതാമസം ഒഴിവാക്കുവാന്‍ ഏഴാം ശമ്പളപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശിച്ച സൂപ്രണ്ട്മാര്‍ക്ക് ഇഷ്യു പവര്‍ നല്‍കുക, ജോലി ഭാരത്തിന്റെ വര്‍ക്ക് സ്റ്റഡി നടത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കുക, എല്ലാ സബ് ആര്‍.ടി. ഓഫീസുകളിലും സീനിയര്‍ സൂപ്രണ്ടുമാരുടെ തസ്തിക സൃഷ്ടിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."