ദേശീയപാതയില്‍ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ചു:പരുക്കേറ്റവരെ മന്ത്രി ആശുപത്രിയിലെത്തിച്ചു
അങ്കമാലി: ദേശീയപാതയില്‍ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പരുക്കേറ്റവരെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ നാലുപേരുടെയും നില ഗുരുതരമല്ല. മന്ത്രിയുടെ വാഹനത്തിലും പൈലറ്റ് വാഹനത്തിലുമായാണ് പരുക്കേറ്റ നാലുപേരെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രി എട്ടിന് സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു അപകടം. ലോറി ,കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി ഏഴു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
എയര്‍പോര്‍ട്ടില്‍ നിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന മന്ത്രി സാധനങ്ങള്‍ വാങ്ങുന്നതിനായി കടയില്‍ നില്‍ക്കുമ്പോഴാണ് അപകടം. ആലുവ ഭാഗത്തേയ്ക്കു പോയ വാഹനങ്ങളാണ് ഇടിച്ചത്.
ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും ഈ കാറുകള്‍ ഓട്ടോറിക്ഷകളിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ലോറി, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍, രണ്ടു ബൈക്കുകള്‍ എന്നിവയാണ് ഇടിച്ചത്.
അപകടസ്ഥലത്തേക്ക് എത്തിയ മന്ത്രി പരുക്കേറ്റവരെ തന്റെ കാറിലും പൈലറ്റ് വാഹനത്തിലുമായി എല്‍.എഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പള്ട്ടി (28), മനോജ് (44), ചന്ദ്രന് (70), ജയരാജ് (59) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."