കാലവര്‍ഷം ശക്തം: കരുതിയിരിക്കുക ഡെങ്കിപ്പനിയെ...
കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മഴക്കാലത്തു കൊതുകുകള്‍ മുട്ടയിട്ട് പെരുകുവാനിടയുള്ള വിധത്തില്‍ വെള്ളക്കെട്ട് ഉണ്ടാകും. ഇത് ഒഴിവാക്കുവാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. മഴവെള്ളം കെട്ടിക്കിടന്നു ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനിക്ക് പ്രത്യേകം ചികിത്സയില്ല. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കണം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനിബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും നിര്‍ബന്ധമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."