ആ കണ്‍മണി വരുന്നു, മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം, പ്രവാസിയുടെ കുറിപ്പ് വൈറലാവുന്നു
ഖത്തര്‍: കൊവിഡ് മൂലം രാജ്യങ്ങള്‍ അതിര്‍ത്തികളടച്ചതോടെ നാട്ടിലും വിദേശങ്ങളിലുമായി ഒറ്റപ്പെട്ടതു പതിനായിരങ്ങള്‍. മുടങ്ങിയത് പ്രിയപ്പെട്ടവരോടൊത്തു ചേരാനുള്ള ശുഭ മുഹൂര്‍ത്തങ്ങള്‍. വൈറസുകള്‍ക്കറിയില്ലല്ലോ എത്രകാലം കാത്തുകാത്തായിരുന്നു അവര്‍ ഈ അവധികളുടെ പരോളുകള്‍ സംഘടിപ്പിച്ചതെന്ന്.
ഭാര്യയുടെ പ്രസവത്തിനു നാട്ടിലെത്താനും പൊന്നോമനയുടെ മുഖം കാണാനും വെമ്പലോടെ കാത്തിരുന്ന ആസിഫ് മാരാമുറ്റത്തിന്റെ അനുഭവമിതാണ്..
ഇത്തവണത്തെ ലീവിന് വലിയ പ്രധാന്യം ഉണ്ടായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി വരുന്നു. മൂന്നു വര്‍ഷത്തെ കാത്തിരിപ്പ് അതും മൂന്ന് അബോര്‍ഷനു ശേഷം. ഞങ്ങള്‍ കണ്ടിരുന്ന വലിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തില്‍ പങ്ക് ചേരുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
പ്രസവത്തിന് പതിനഞ്ച് ദിവസം മുന്‍പെങ്കിലും നാട്ടിലെത്തണം
ഒന്നിച്ച് ഒരു തവണയെങ്കിലും ഡോക്ടറുടെ അടുത്ത് പോണം. തിരിച്ചു വരുമ്പോള്‍ പൊന്നാനി കടല്‍ തീരത്ത് പോയി കുറേ സമയം ഇരിക്കണം അവളുടെ ഉടലില്‍ ചെവി ചേര്‍ത്ത് വെച്ച് അവന്റെ ഹൃദയമിടിപ്പ് അറിയണം.
കരളുരുകുന്ന ഫേസ്ബുക്ക് കുറിപ്പുവായിക്കാം...
https://www.facebook.com/asif.venmadathil/posts/2881670918607231
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."