HOME
DETAILS

കൊവിഡ്-19: രാജ്യങ്ങൾ തിരിച്ച് പ്രശ്‌നങ്ങൾ പ്രത്യേകം ചർച്ച ചെയ്യാൻ കെപിസിസി പ്രത്യേകം സമിതിക്ക് രൂപം നൽകും

  
backup
April 15 2020 | 07:04 AM

covid-19-kpcc-and-oicc-meetting

       റിയാദ്: കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കി സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷയേകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് നിരാശയുടെ ദിനങ്ങളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസിന് കീഴിലെ പ്രവാസി സംഘടനാനേതാക്കളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്തു രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും പ്രതികരണങ്ങൾ ബോധ്യപ്പെടുത്തുന്നത് പ്രവാസികൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന സന്ദേശമാണെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പളിരാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി എന്നിവർ മിഡിൽ ഈസ്‌റ്റ്, യൂറോപ്പ്, ആസ്‌ട്രേലിയ, യു.എസ്, ആഫ്രിക്ക തുടങ്ങിയ മുഴുവൻ ഉപഭൂഖണ്ഡങ്ങളിലെയും സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫ്രൻസിൽ അഭിപ്രായപ്പെട്ടു.

       ഇരുപത്തെട്ടോളം വരുന്ന രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തത് കാര്യങ്ങളുടെ ഗൗരവം പരസ്പരം മനസ്സിലാക്കാനും അതുൾകൊണ്ടുകൊണ്ട് പ്രവർത്തിക്കാനും സംഘടനാ നേതാക്കൾക്ക് അവസരമായെന്ന് ഒഐസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പിഎം.നജീബ് അറിയിച്ചു. മുൻകൂട്ടി അറിയിച്ചതുകൊണ്ടുതന്നെ സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ വികാരങ്ങൾ നേതാക്കളെ കൃത്യമായി അറിയിക്കാനും നിലവിലുള്ള സാഹചര്യങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയെ പ്രതിനിധീകരിച്ച് ജിദ്ദ റീജിയണൽ പ്രസിഡൻഡ് കെടി.മുനീർ, അബഹ റീജിയണൽ പ്രെസിഡൻഡ് അഷ്‌റഫ് കുറ്റിച്ചൽ, റിയാദ് റീജിയണൽ പ്രസിഡന്റ് കുഞ്ഞി കുമ്പിള, ദമാം റീജിയണൽ പ്രസിഡൻഡ് ബിജു കല്ലുമല എന്നിവരും സംബന്ധിച്ചു.

      സഊദി ഗവൺമെന്റിന്റെയും, ആരോഗ്യ മന്ത്രലയങ്ങളുടെയും ഇടപെടലുകൾ പ്രവാസികൾക്ക് ആശ്വാസംപകരുന്നുണ്ടെങ്കിലും തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം തൊഴിലാളികളും ഭയാശങ്കയിലാണ്. സഊദിയിൽ നിരവധി രക്ഷിതാക്കളാണ് മക്കളോടൊപ്പം ചിലവഴിക്കാൻ എത്തിച്ചേർന്നിരിക്കുന്നത്. നിയമപരമായ ഇളവുകൾ സഊദി സർക്കാർ നൽകിയിട്ടുണ്ടെങ്കിലും ദീർഘനാളായി അവർ ഉപയോഗിച്ചുവരുന്ന മരുന്നുകളുടെ ലഭ്യതക്കുറവും, പകർച്ചവ്യാധിയുടെ ആധിയും കുടുംബങ്ങളെ മൊത്തം ഭയാശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരുന്ന ഗര്ഭിണികളുടെയും, രക്ഷിതാക്കളുടെയും യാത്രകൾ മുടങ്ങിയതും അതുമൂലം കുടുംബങ്ങൾ വിവിധങ്ങളായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. രോഗങ്ങൾക്കടിമപ്പെട്ട പ്രവാസിതൊഴിലാളികളുടെ അവസ്ഥയും, അനിശ്ചിതമായി നീണ്ടുപോകുന്ന ലോക് ഡൗൺ കാരണം അനിശ്ചിതമായി അടച്ചിടപ്പെട്ട പലാസ്ഥാപനങ്ങളിലെയും തൊഴിലാളികൾ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ചതും, അത്തരക്കാരുടെ നാട്ടിലേക്കുള്ള താൽകാലിക മടക്കത്തിനുള്ള താല്പര്യവും നേതാക്കളുമായി ചർച്ചയായി. കൂടാതെ ഇവിടെ തൊഴിൽ ചെയ്യുന്ന പല ആളുകളുടെയും മക്കൾ മറ്റു വിദേശ രാജ്യങ്ങളിലാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സംരക്ഷണത്തോടൊപ്പം മക്കളുടെ അവസ്ഥയിലുള്ള പരിതാപകരമായ അവസ്ഥകളും പ്രത്യേകം ചർച്ചയായി. ഇതിനാൽ തന്നെ പ്രവാസികളുടെ യാത്രനുമതിക്കായുള്ള ആവശ്യത്തിൽ അടിയന്തിക്കാരമായി ഇടപെടാൻ നേതാക്കളോട് അഭ്യർത്ഥിച്ചു.

        ഓരോ പ്രവിശ്യയിലെയും പ്രത്യേകം സാഹചര്യങ്ങളും സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഹെൽപ് ലൈനിൻ്റെ പ്രവർത്തനങ്ങളടക്കം വിവിധ വിഷയങ്ങൾ അതത് റീജിയണൽ കമ്മിറ്റി പ്രസിഡന്റുമാർ വിശദീകരിച്ചു. പ്രവാസ ലോകത്ത് സംഘടന രൂപീകൃതമായ ശേഷം ഇത്രവലിയ പ്രതിസന്ധി ഇതിനുമുൻപ് നേരിടേണ്ടിവന്നിട്ടില്ലെന്ന് പ്രവാസിനേതാക്കൾ കെപിസിസി നേതാക്കളെ അറിയിച്ചു.
പ്രവാസി പ്രശ്നങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയതോടൊപ്പം പ്രതിസന്ധിയെ നേരിടാനുള്ള പൂർണ്ണപിന്തുണ നേതാക്കൾ ഉറപ്പ് നൽകി. രാജ്യങ്ങൾ തിരിച്ച് വിഷയങ്ങളുടെ ഗൗരവങ്ങൾ പ്രത്യേകം ചർച്ചചെയ്യാൻ കെപിസിസി പ്രത്യേകം സമിതിയെ രൂപപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. യാത്രപ്രശ്‌നമടക്കം അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ കേന്ദ്ര സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പ്രവാസി മലയാളികളുടെ മാത്രം പ്രശ്നമായി കണക്കാക്കാതെ ഇന്ത്യക്കാരുടെ വിഷയമായി കണക്കാക്കി കോൺഗ്രസിന്റെ മുഴുവൻ സംവിധാനങ്ങളും പ്രവാസികൾക്കുവേണ്ടി ഉപോയോഗപ്പെടുത്തുമെന്നും നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്.

      എഐസിസി പ്രസിഡൻഡ് സോണിയഗാന്ധി, ജനറൽസെക്രട്ടറി കെസി.വേണുഗോപാൽ, എഐസിസി മുൻ പ്രസിഡന്റ് രാഹുഗാന്ധി, കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപി മാർ ഘടകകക്ഷിനേതാക്കൾ എന്നിവരുമായി ചർച്ചചെയ്യുകയും ഒറ്റകെട്ടായി പ്രവാസികൾക്കുവേണ്ടി പോരാടുമെന്നും നേതാക്കൾ അറിയിച്ചു. അതോടൊപ്പം പ്രവാസലോകത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago