കടലുണ്ടിയിലും മാഹിയിലും റെയില്‍വേ ലൈനില്‍ മരം വീണു: മലബാറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
കോഴിക്കോട്: കടലുണ്ടിയ്ക്കും മണ്ണൂര്‍ ഗേറ്റിനുമിടയില്‍ റെയില്‍വേ വൈദ്യുതി ലൈനില്‍ മരംവീണതു മൂലം മലബാര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ഒരു ലൈനില്‍ പൂര്‍ണമായും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ഇന്നു രാവിലെ ആറേകാലോടെയാണ് മരം വീണത്. തുടര്‍ന്ന് മിക്ക ട്രെയിനുകളും വൈകിയോടി. അഞ്ചര മണിക്കൂറിനു ശേഷമാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായത്.
.
കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുന്‍പാണ് മരം വീണത്. വലിയ ശബ്ദത്തോടെ വൈദ്യുതി ലൈന്‍ പൊട്ടിത്തെറിച്ചു. ഇതില്‍നിന്നുണ്ടായ തീ മൂലം തൊട്ടടുത്തുള്ള മൂന്നു തെങ്ങുകള്‍ കത്തിനശിച്ചു. കനത്ത മഴപെയ്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
മരം വീണതിനെ തുടര്‍ന്ന് വള്ളിക്കുന്ന് സ്റ്റേഷനില്‍ പിടിച്ചിട്ട തിരുവനന്തപുരം- മംഗളൂരു എക്‌സപ്രസ് 11. 40 നാണ് കടലുണ്ടി കടന്നുപോയത്.
മാഹിയിലും മരം വീണു
രാവിലെ 11. 10 നാണ് മാഹി സൗത്ത് ഗേറ്റിനും മാഹി റെയില്‍വേ സ്റ്റേഷനും ഇടയില്‍ മരം വീണത്. 25000 വാള്‍ട്ട് ഓവര്‍ ഹെഡ് ഇലക്ടിക്ക് ലൈനിന് മുകളില്‍ സമീപത്തെ മരം കാറ്റില്‍ മുറിഞ്ഞു വീഴുകയായിരുന്നു. ലൈന്‍ പൊട്ടി നിലത്തു വീഴാത്തതു കാരണം വന്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."