സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ വഫാത്തായി
പാലക്കാട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്‌റ പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ പ്രസിഡന്റുമായ സി.കെ.എം മുഹമ്മദ് സാദിഖ് മുസ്്‌ലിയാര്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. രാത്രി എട്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം രാവിലെ ഒന്‍പതിന് മുേക്കരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 1941 ജനുവരി 14നു മണ്ണാര്‍ക്കാട് മുേക്കരാട് ചെരടക്കുരിക്കള്‍ സൂപ്പി അഹമ്മദിന്റെയും ആമിനയുടെയും മകനായി ജനിച്ചു. അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ മാസികകളുടെ പബ്ലിഷര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെംബര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പാലക്കാട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം.ഇ.എ എന്‍ജിനിയറിങ് കോളജ്, നന്തി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് കമ്മിറ്റി അംഗം, ജാമിഅ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ക്രസന്റ് ബോര്‍ഡിങ് മദ്‌റസ കണ്‍വീനര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി, വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, തലശ്ശേരി എം.എസ്.എ ബനാത്ത് യതീംഖാന, കോടനാട് സിദ്ദീഖുല്‍ അക്ബര്‍ ബനാത്ത് യതീംഖാന, കൊട്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്‌ലാമിക് സെന്റര്‍, കാരാകുര്‍ശ്ശി ദാറുത്തഖ്‌വ യതീംഖാന, അട്ടപ്പാടി ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്.
മണ്ണാര്‍ക്കാട് പെരുമ്പടാരി ഗവ. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുമരംപുത്തൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പള്ളി ദര്‍സുകള്‍ക്കു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം നടത്തി. ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുക്കന്‍മാരാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത ജംഇയ്യുത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു.
1967 മുതല്‍ 1978 വരെ പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന പ്രിന്‍സിപ്പല്‍, കുളപ്പറമ്പ് ജുമാമസ്ജിദ്, പട്ടാമ്പി ജുമാമസ്ജിദ് മുദരിസ്, പെരുമ്പടപ്പ് പുത്തന്‍പള്ളി അഷ്‌റഫിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുï്.
ഭാര്യ: ജമീല. മക്കള്‍: സുമയ്യ, സരിയ്യ, സുഹൈല്‍, സഹ്്‌ല, ഷമീമ, സദഖത്തുല്ല. മരുമക്കള്‍: പി.പി ഹംസ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ടി.ടി ഉസ്മാന്‍ ഫൈസി, എം.ടി മുസ്തഫ അഷ്‌റഫി, വഹീദ, മജീദ ഫര്‍സാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."