കേരളാ കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം: ചെറുപുഴയില്‍ ഭരണ പ്രതിസന്ധിക്ക് സാധ്യത
ചെറുപുഴ: കേരളാ കോണ്‍ഗ്രസ് യു.ഡി.എഫുമായി ചേര്‍ന്നതോടെ ചെറുപുഴയില്‍ ഭരണ പ്രതിസന്ധിക്ക് സാധ്യത. മാണി യു.ഡി.എഫ് വിട്ടുനില്‍ക്കുന്ന സമയത്ത് ചെറുപുഴയില്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിനെ വിട്ട് സി.പി.എമ്മില്‍ കുടിയേറിയതാണ് മാണി വിഭാഗം. ധാരണ പ്രകാരം പ്രസിഡന്റ് പദവി വെറും രണ്ട് അംഗങ്ങള്‍ മാത്രമുള്ള കേരളാ കോണ്‍ഗ്രസിന് നല്കി സി.പി.എം പിന്തുണയ്ക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലേക്ക് കൂടി ധാരണയുണ്ടാക്കിയതായി പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതെല്ലാം അപ്രാപ്യമായിരിക്കും. ഇപ്പോള്‍ തന്നെ നവമാധ്യമങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
ഇത് അത്രകണ്ട് വിലപ്പോയില്ലെങ്കിലും സംസ്ഥാനതലത്തില്‍ ഒരു തീരുമാനം വരികയാണെങ്കില്‍ മാണി വിഭാഗത്തിന് ചെറുപുഴയില്‍ സി.പി.എം ബാന്ധവം ഉപേക്ഷിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."