പ്ലസ് ടു ട്രയല്‍ അലോട്ട്മെന്റ്: അപേക്ഷിക്കാന്‍ കുട്ടികളില്ല
കണ്ണൂര്‍: ജില്ലയില്‍ പ്ലസ് ടു ട്രയല്‍ അലോട്ട്മെന്റ് അവസാനിച്ചപ്പോള്‍ വിവിധ വിഭാഗങ്ങളില്‍ അപേക്ഷിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥ. എസ്.സി വിഭാഗത്തില്‍ 3,548 സീറ്റുകളുണ്ടെങ്കിലും 1007 പേര് മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. 2,541 സീറ്റുകള്‍ ഈ വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുകയാണ്. എസ്.ടി വിഭാഗത്തില്‍ 2,524 സീറ്റുകളുള്ളതില്‍ വെറും 445 സീറ്റുകളിലേക്ക് മാത്രമേ അപേക്ഷകള്‍ വന്നിട്ടുള്ളൂ. 2,079 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ ജില്ലയില്‍ ആകെയുള്ള മെറിറ്റ് സീറ്റായ 25,169നേക്കാള്‍ കൂടുതലാണ് ഇതുവരെ വന്ന അപേക്ഷകളുടെ എണ്ണം. 36,733 അപേക്ഷകളാണ് ഇതുവരെ ജില്ലയില്‍ പ്ലസ് ടു മെറിറ്റ് പ്രവേശനത്തിനായി ലഭിച്ചിട്ടുള്ളത്. ഇതോടെ 11,564 വിദ്യാര്‍ഥികള്‍ മാനേജ്മെന്റ്, അണ് എയ്ഡഡ്, പാരലല്‍ സ്ഥാപനങ്ങളിലേക്കോ പോളി ടെക്നിക്കുകളിലോ തുടര്‍പഠനം നടത്തേണ്ടി വരും. ജൂണ്‍ ആറിന് വൈകിട്ട് നാലുവരെ അപേക്ഷകള്‍ പുനഃപരിശോധിക്കാനും സ്കൂള്‍ മാറ്റി അപേക്ഷിക്കാനും അവസരമുണ്ടായിരുന്നു. സമയപരിധി അവസാനിച്ചതോടെ ഓരോ വിഭാഗത്തിലുമുള്ള അപേക്ഷകരുടെ ചിത്രം വ്യക്തമായി. ജനറല്‍ വിഭാഗത്തിലും (21,510) ഈഴവ, തിയ്യ, ബിലവി വിഭാഗത്തിലും(1,448) മുസ്ലിം വിഭാഗത്തിലും (1,754) മുഴുവന്‍ സീറ്റുകളിലും അലോട്ട്മെന്റ് നടന്നു. ഭിന്നശേഷി വിഭാഗത്തില്‍ അനുവദിച്ച 619 സീറ്റുകളില്‍ 264 പേര് മാത്രമാണ് അപേക്ഷകരുണ്ടായിരുന്നത്. 355 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അന്ധ വിഭാഗത്തില്‍ 99 സീറ്റുകളില്‍ വെറും 18 പേര് മാത്രമാണ് അപേക്ഷിച്ചത്. ദേവര, വിശ്വകര്‍മ, കുശവ, കുടുംബി വിഭാഗത്തിലും ആവശ്യത്തിന് അപേക്ഷകരില്ലാത്തതിനാല്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ 578 സീറ്റുകളുള്ളതില്‍ 139 പേര് മാത്രമാണ് അപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."