മലബാറില്‍ കൂടുതല്‍ സ്റ്റോപ്പ് വേണം: എം.പി
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് മലബാര്‍ മേഖലയില്‍ കൂടുതല്‍ സ്റ്റോപ്പ് വേണമെന്ന് പി. കരുണാകരന് എം.പി ആവശ്യപ്പെട്ടു. യാത്ര ദുസഹമായ മലബാര്‍ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാസര്‍കോട് അടക്കം ഏതാനും സ്റ്റോപ്പുകളില്‍ കൂടി അന്ത്യോദയ എക്സ്പ്രസ് നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി. കരുണാകരന് എം.പി ആവശ്യപ്പെട്ടു.
പ്രതിഷേധാര്‍ഹം: സി.പി.ഐ
കാസര്‍കോട്: ഇന്ന് സര്‍വിസ് ആരംഭിക്കുന്ന മംഗളൂരു ജങ്ഷന്-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെക്കെ അറ്റത്തുനിന്നാരംഭിച്ച് തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് സ്റ്റോപ്പുണ്ടായിരിക്കെ വടക്കേ അറ്റത്തെ ജില്ലയെ ഒഴിവാക്കിയ നടപടിയില്‍ ജില്ലാ കൗണ്‍സില്‍ പ്രതിഷേധിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ആയിരക്കണക്കിനാളുകളാണ് കാസര്‍കോട് ജില്ലയില്‍നിന്നു വൈകുന്നേരങ്ങളിലുള്ള മലബാര്‍, മാവേലി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്. പലപ്പോഴും അടിയന്തിര ഘട്ടങ്ങളില്‍ റിസര്‍വേഷന്‍ ലഭിക്കാതെ വരികയും ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ ദുരിതയാത്രചെയ്യേണ്ടിയും വരുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായാണ് പുതിയ അന്ത്യോദയ എക്സ്പ്രസ് ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പ്രയോജനം ജില്ലയിലെ യാത്രക്കാര്‍ ലഭിക്കുന്നില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."