HOME
DETAILS

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി

  
backup
June 09 2018 | 07:06 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-3



സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചു നടപ്പിലാക്കുന്നതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി.
ഇതിനാവശ്യമായ പണം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുവദിക്കുന്നത്. വന്യജീവി സങ്കേതത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14 വനഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളതാണ് ചെട്യാലത്തൂര്‍. വന്യജീവി-മനുഷ്യ സംഘര്‍ഷത്തിനു കുപ്രസിദ്ധവുമാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ഈ ഗ്രാമം. വയനാട് വന്യജീവി സങ്കേതത്തില്‍ 2011ലാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് തുടക്കമായത്. കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, ബത്തേരി റേഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, മുത്തങ്ങ റേഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റെയ്ഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയത്. ഈ ഗ്രാമങ്ങളിലായി 360 വീട്ടുകാരും 123 കൈവശക്കാരുമാണ് ഉള്ളത്. 880 ആണ് യോഗ്യതാകുടുംബങ്ങളുടെ എണ്ണം. ചെട്യാലത്തൂര്‍, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി, പങ്കളം ഒഴികെ വനഗ്രാമങ്ങളില്‍ പുനരധിവാസ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന വനംവന്യജീവി വകുപ്പ് തയാറാക്കിയതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. വയനാട് വന്യജീവി സങ്കേതത്തില്‍ നാല് റെയ്ഞ്ചുകളിലായി 110 ജനവാസകേന്ദ്രങ്ങളാണ് ഉള്ളത്. പതിറ്റാണ്ടുകള്‍ മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഭൂമി പാട്ടത്തിനു നല്‍കി വനത്തില്‍ കുടിയിരുത്തിയ കുടുംബങ്ങളുടെ പിന്‍മുറക്കാരാണ് ഇവിടങ്ങളില്‍ ഉള്ളതില്‍ അധികവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  a minute ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  6 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  35 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  44 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago