മുത്തൂറ്റ് കവര്‍ച്ച: കേരള പൊലിസ് ജാര്‍ഖണ്ഡിലേക്ക് ദൗത്യസംഘത്തെ ഉടന്‍ രൂപീകരിക്കും
കോവളം : മുത്തൂറ്റ് ബാങ്ക് കവര്‍ച്ചാക്കേസിലെ കൂടുതല്‍ പ്രതികളെ അന്വേഷിച്ച് കേരള പൊലിസ് ജാര്‍ഖണ്ഡിലേക്ക് . അതിനുള്ള ദൗത്യസംഘത്തിന്റെ രൂപീകരണം ഉടനെയുണ്ടാകുമെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സിറ്റി പൊലിസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഡെപ്യുട്ടി പൊലിസ് കമ്മിഷണര്‍ അടങ്ങുന്ന സംഘമായിരിക്കും ജാര്‍ഖണ്ഡിലേക്ക് പോകുന്നത്.
ഗുജറാത്ത് പൊലിസിന്റെ പിടിയിലായി കോവളം പൊലിസിന് കൈമാറിയ രണ്ടുപേരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം. മോഷ്ടിക്കാനുള്ള സാഹചര്യം, മോഷണത്തിനായി ഉപകരണങ്ങള്‍ വാങ്ങല്‍, കൃത്യം നിര്‍വ്വഹിക്കല്‍ എന്നിവയ്ക്കായി ഇരുപത്തിനാലോളം പേര്‍ പങ്കെടുത്തിരുന്നുവെനനാണ് സുചന . ഇവരില്‍ ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലായുള്ള പത്തോളം പേരെ തിരിച്ചറിയാമെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിഴിഞ്ഞം സി.ഐ.ന്യൂമാന്‍ പറഞ്ഞു. ഇതുവരെ ആകെ നാലുപേര്‍ മാത്രമാണ് പിടിയിലായത്. കൊള്ളമുതലിന്റെ വിഹിതം കൈപ്പറ്റി തിരിച്ചുപോകുന്ന ഇവര്‍ അടുത്ത കൊള്ളക്കായാണ് ഒത്തുചേരുന്നത്.
കോവളം മുത്തൂറ്റ് കവര്‍ച്ചയില്‍ കിട്ടിയ ആഭരണങ്ങളും മറ്റും ഏതു രീതിയില്‍ വിനിയോഗിക്കപ്പെട്ടെന്ന് പിടിയിലായവര്‍ക്ക് അറിയില്ലെന്നാണ് പൊലിസ് പറയുന്നത്. അതിനായി പ്രധാന പ്രതികളെ പിടികൂടണം. പ്രധാനികളുടെ താവളം കണ്ടുപിടിക്കലാണ് പുതിയ ദൗത്യസംഘത്തിന്റെ ചുമതല.
പക്ഷേ കേരള പൊലിസിന് അത്ര സുപരിചിതമല്ലാത്ത ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന പ്രതികളെ പിടികൂടുക അത്ര എളുപ്പമാകില്ലെന്നതാണ് മുന്‍കാല അനുഭവം.
അന്വേഷണത്തിനായി കേരളത്തില്‍ നിന്നു ആദ്യമെത്തിയ പൊലിസ് സംഘത്തെ കല്ലേറു നടത്തിയാണ് ഗ്രാമവാസികള്‍ എതിരേറ്റത്. ജീവനും കൊണ്ടോടിയ ദൗത്യസംഘം കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞ് വെറും കൈയ്യോടെ നാട്ടിലെത്തി. അതിനുശേഷം മൂന്നു സംഘങ്ങള്‍ കവര്‍ച്ചകാരെ പിടികൂടാന്‍ പോയിരുന്നു. അവര്‍ക്കും ദുരനുഭവമായിരുന്നു ഉണ്ടായത്.
മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്ത് വേണ്ടത്രേ മുന്‍കരുതലുകളോടെയായിരിക്കും പുതിയ സംഘം ദൗത്യത്തിനിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."